മുംബൈ: ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ യുവ ശാസ്ത്രജ്ഞയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കൊത്ത നിവാസിയായ ടിറ്റാല്‍ പാല്‍(27)ആണ് മരിച്ചത്. മുംബൈയിലെ അനുഷ്‌കി നഗറിലെ കനത്ത സുരക്ഷയിലുള്ള അവരുടെ ഫഌറ്റിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അവര്‍ താമസിക്കുന്ന നില്‍ഗിരി അപ്പാര്‍ട്ട്‌മെന്റിലെ 14ാം നിലയിലെ മുറിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു.

ഭാഭാ ആറ്റോമിക് റിസര്‍ച്ച സെന്ററിലെ മെക്കാനിക്കല്‍ എഞ്ചിനീയറായ മാധവന്‍ അയ്യര്‍ കൊല ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്ക ശേഷമാണ് ഈ സംഭവമുണ്ടായത്.

Subscribe Us:

ഭാഭാ സെന്ററില്‍ റേഡിയോ കെമിസ്ട്രി, ഐസോടോപ് മേഖലയിലെ ശാസ്ത്രജ്ഞയനാണ് ടിറ്റാലെന്ന് പോലീസ് വ്യക്തമാക്കി. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ടിറ്റാലിനെ രാവിലെ പിതാവ് ഫോണില്‍ വിളിച്ചെങ്കിലും കാള്‍ അറ്റന്റ് ചെയ്തില്ല. തുടര്‍ന്ന് പിതാവ് അയല്‍വാസികളെ ഫോണ്‍ ചെയ്യുകയായിരുന്നു. അയല്‍വാസികള്‍ മുറിയിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പോലീസെത്തി വാതില്‍ തുറന്നപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് ബാര്‍ക്കില്‍ ചേര്‍ന്ന ടിറ്റാല്‍ താന്‍ വിവാഹത്തിനൊരുങ്ങുകയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.