Categories

Headlines

വാതുവെപ്പുകാര്‍ക്ക് പ്രിയം ഇന്ത്യ തന്നെ

മുംബൈ: ലോകകപ്പ് ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ആരംഭിക്കാനിരിക്കേ വാതുവെപ്പ് സംഘങ്ങള്‍ സജവമായി രംഗത്തെത്തി. 24ന് ആസ്‌ട്രേലിയക്കെതിരേ നിര്‍ണായക ക്വാര്‍ട്ടര്‍ ഇന്ത്യ ജയിക്കുമെന്നും ഫൈനലിലെത്തി കപ്പുയര്‍ത്തുമെന്നുമാണ് വാതുവെപ്പുകാര്‍ പ്രതീക്ഷിക്കുന്നത്.

ധോണിയും സംഘവും ലോകകപ്പ് തുടങ്ങുന്നതിന് മുമ്പേതന്നെ വാതുവെപ്പുകാരുടെ ഫേവറിറ്റുകളായിരുന്നു. ഏപ്രില്‍ 2ന് മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ ടീം ഇന്ത്യ കപ്പുയര്‍ത്തുന്നതിന് മൂന്നില്‍ ഒരു സാധ്യതയാണുള്ളതെന്ന് ബെറ്റിംഗ് സൈറ്റായ ലാഡ്‌ബ്രോക്ക് പറയുന്നു.അതായത് ഇന്ത്യ കിരീടം ചൂടുമെന്ന് ആയിരം രൂപക്ക് ബെറ്റുവെച്ചാല്‍ മൂവായിരം രൂപാ പോക്കറ്റിലെത്തുമെന്നര്‍ത്ഥം.

മറ്റൊരു ബെറ്റിംഗ് സൈറ്റായ വില്യംഹില്ലും മൂന്നില്‍ ഒന്ന് സാധ്യതയാണ് ടീം ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് പത്തില്‍ മൂന്ന് സാധ്യത വാതുവെപ്പുകാര്‍ പ്രതീക്ഷിക്കുന്നു. ലാഡ്‌ബ്രോക്കേര്‍സിന്റെ നിഗമനമനുസരിച്ച് ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയെയോ ദക്ഷിണ ആഫ്രിക്കയെയോ ആയിരിക്കും നേരിടുക.

ആദ്യ ക്വാര്‍ട്ടറില്‍ പാക്കിസ്ഥാന്‍ വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്ക ന്യസീലാന്‍ഡിനെയും ലങ്ക ഇംഗ്ലണ്ടിനേയും പരാജയപ്പെടുത്തുമെന്നുമായണ് വാതുവെപ്പുകാരുടെ നിഗമനങ്ങള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.