എഡിറ്റര്‍
എഡിറ്റര്‍
വെറുപ്പിന്റെ മുഖ്യ മന്ത്രിയാവുന്നതിനേക്കാള്‍ നല്ലത് സ്‌നേഹത്തിന്റെ മന്ത്രിയാവുന്നത്: ശശി തരൂര്‍
എഡിറ്റര്‍
Thursday 1st November 2012 11:00am

ന്യൂദല്‍ഹി: തനിക്ക് ലഭിച്ചിരിക്കുന്നത് വിവാദമുണ്ടാക്കാത്ത വകുപ്പാണെന്ന് സത്യപ്രതിജ്ഞാ ദിവസം പറഞ്ഞത് ശശി തരൂരിന് അറം പറ്റിയിരിക്കുകയാണ്. സഹമന്ത്രിയായി ചുമതലയേറ്റത് മുതല്‍ വാര്‍ത്തകളിലെ സ്ഥിരം സാന്നിദ്ധ്യമായിരിക്കുകയാണ് ശശി തരൂര്‍.

Ads By Google

തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ അമ്പത് കോടിയുടെ കാമുകിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വിളിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്. തന്റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവത്തണെന്നും ജീവിതത്തില്‍ സ്‌നേഹം എന്താണെന്നറിഞ്ഞാല്‍ മാത്രമേ ഇതൊക്കെ മനസ്സിലാവൂ എന്നും തരൂര്‍ മോഡിക്ക് മറുപടി നല്‍കി.

പ്രണയ വകുപ്പുണ്ടാക്കി അതിന്റെ ചുമതല ശശി തരൂരിന് നല്‍കണമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ബി.ജെ.പി വാക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി വിവാദത്തിന് കൊഴുപ്പ് കൂട്ടി. ഇപ്പോള്‍ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തരൂര്‍.

വെറുപ്പിന്റെ മുഖ്യമന്ത്രിയാവുന്നതിനേക്കാള്‍ സ്‌നേഹത്തിന്റെ മന്ത്രിയാകുന്നതാണ് എന്ത്‌കൊണ്ടും ഭേദമെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്റെ പുതിയ പ്രസ്താവനയിലൂടെ നരേന്ദ്ര മോഡിക്ക് കനത്ത മറുപടിയാണ് തരൂര്‍ നല്‍കിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്കിനെ കുറിച്ചാണ് തരൂര്‍ പരോക്ഷമായി പറഞ്ഞിരിക്കുന്നത്.

പ്രണയത്തിലുള്ള തരൂരിന്റെ അനുഭവവും അറിവും രാജ്യത്തിന് പ്രയോജനം ചെയ്യുമെന്നുമാണ് മുക്താര്‍ അബ്ബാസ് പറഞ്ഞത്. ന്യൂനപക്ഷ വകുപ്പ്, വിദേശകാര്യ വകുപ്പ്, പാര്‍ലമെന്ററികാര്യ വകുപ്പ് ഒക്കെയുള്ളതുപോലെ തരൂരിനുവേണ്ടി പ്രണയകാര്യ വകുപ്പ് തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement