ലോകോത്തര നിലവാരമുള്ള വെറ്റിലയാണ് തിരൂരിലെ പാന്‍ ബസാറില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കയറ്റിക്കൊണ്ടുപോയിരുന്നത്. വെറ്റിലകൃഷിയിലൂടെ ലാഭം കൊയ്ത ഒരു സുവര്‍ണ്ണകാലം ഇന്നിവര്‍ക്ക് ഒരു ഓര്‍മ്മ മാത്രമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകളാല്‍ മാറിമറിയുന്ന കച്ചവടനയങ്ങള്‍ ഇവിടെ നിന്ന് പാകിസ്ഥാനിലോട്ടുള്ള കയറ്റുമതിക്ക് ഒരു അവസാനം കുറിച്ചിരിക്കുന്നു. ഒരു കാലത്ത് ഉറങ്ങാത്ത അങ്ങാടിയായിരുന്നു പാന്‍ ബസാര്‍, എന്നാല്‍ ഇന്ന് നിലനില്‍പ്പ് പോലും അനിശ്ചിതമായിരിക്കുന്ന അവസ്ഥയാണ് ഇവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.