എഡിറ്റര്‍
എഡിറ്റര്‍
കണ്ണിന് താഴെയുള്ള കറുപ്പ് ഒഴിവാക്കാന്‍
എഡിറ്റര്‍
Tuesday 13th November 2012 5:24pm

എത്ര സുന്ദരിയായിരുന്നാലും കണ്ണിന് താഴെ കറുപ്പുണ്ടെങ്കില്‍ പൂര്‍ണചന്ദ്രന്‍ മേഘം കൊണ്ട് മൂടിയത് പോലെയാവും. ഡാര്‍ക് സര്‍ക്കിള്‍ ഒഴിവാക്കാന്‍ ഇതാ അല്‍പം വഴികള്‍.

കണ്ണിന് താഴെ കറുക്കാന്‍ കാരണം:

Ads By Google

ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം, ജീവിതരീതികള്‍ ഇതൊക്കെയാണ് കണ്ണിന് താഴെ കറുത്തിരിക്കാനുള്ള പ്രധാന കാരണങ്ങള്‍.

മാറ്റാനുള്ള വഴികള്‍:

-ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ച് കണ്ണിന് ചുറ്റും തടവുന്നത് കറുപ്പ് നിറം മാറാന്‍ സഹായിക്കും. കണ്ണിനുള്ളില്‍ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

– പാര്‍ട്ടിക്ക് പോകുന്ന അവസരത്തില്‍ ഡാര്‍ക് സര്‍ക്കിള്‍ മറച്ച് വെക്കാന്‍ കണ്‍സീലര്‍ ഉപയോഗിച്ചാല്‍ മതിയാകും.

-നന്നായി ഉറങ്ങിയാല്‍ തീരാവുന്ന പ്രശ്‌നമാണ് ഡാര്‍ക് സര്‍ക്കിള്‍. ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ ശ്രദ്ധിക്കണം.

-വെള്ളം കുടിക്കാന്‍ മറക്കരുത്. നന്നായി വെള്ളം കുടിക്കുക.

– ഉരുളക്കിഴങ്ങ് പേസ്റ്റ് രൂപത്തിലാക്കി കണ്ണിന് താഴെയായി പത്ത് മിനുട്ട് പുരട്ടുക. അതല്ലെങ്കില്‍ ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ച് കണ്ണിന് മുകളില്‍ വെക്കുക.

-പച്ചക്കറികള്‍ കഴിക്കുന്നതും ഡാര്‍ക് സര്‍ക്കിള്‍ ഇല്ലാതാക്കാന്‍ സാധിക്കും.

-വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞത് കണ്ണിന് മുകളില്‍ വെക്കുന്നത് നല്ലതാണ്.

-കോട്ടണ്‍ തുണിയില്‍ റോസ് വാട്ടര്‍ മുക്കി വെക്കുന്നതും നല്ലതാണ്.

Advertisement