തൃശൂര്‍: പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ബിസിനസ് വേള്‍ഡിനുവേണ്ടി നടത്തി പഠനത്തില്‍ 2010ലെ ഇന്ത്യയിലെ ബെസ്റ്റ് ബാങ്ക് ബഹുമതി സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വന്തമാക്കി. സൗത്ത് ഇന്ത്യന്‍ ബാങ് മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.വി.എ ജോസഫ് കേന്ദ്ര ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയില്‍ നിന്നും ബഹുമതി ഏറ്റുവാങ്ങി.

ബാങ്ക നടപ്പിലാക്കിയ ഗുണപ്രദമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ഡോ.വി.എ ജോസഫ് വ്യക്തമാക്കി. ഏതു ബാങ്കും ആഗ്രഹിക്കുന്ന ബുഹമതിയാണിത്. ഉത്കൃഷ്ടമായ ബാങ്കിംഗ് സാങ്കേതിക വിദ്യ നടപ്പാക്കിയതിന്റെയും വിവിധ തലങ്ങളില്‍ യോഗ്യത നേടിയിട്ടുള്ള യുവാക്കളെ നിയമിച്ചതുമാണ് ഈ കോര്‍പ്പറേറ്റ് പരിണാമം സാധ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ബാങ്കേഴ്‌സ ക്ലബുകളുടെ സ്റ്റേറ്റ് ഫോറം നടത്തിയ പരിപാടിയിലും 2009ല്‍ ഏണസ്റ്റ് യംഗ് നടത്തിയ തിരഞ്ഞെടുപ്പിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് വിജയിച്ചിരുന്നു.