ബെര്‍ലിന്‍: ലോകപ്രശസ്തമായ ബെര്‍ലിന്‍ നിര്‍മ്മിച്ചിട്ട് 50 വര്‍ഷമായി. ശീതസമരകാലത്തുണ്ടായ അഭയാര്‍ത്ഥി പ്രവാഹം തടയുക എന്ന ലക്ഷ്യത്തോടെയാണ് 1961 ല്‍ ബെര്‍ലിന്‍ മതില്‍ നിര്‍മ്മിക്കുന്നത്. പശ്ചിമ ജര്‍മനി പാശ്ചാത്യ നിയന്ത്രണത്തിലും പൂര്‍വ്വ ജര്‍മനിയെ സോവിയറ്റ് നിയന്ത്രണത്തിലുമാക്കി വേര്‍തിരിച്ചു കൊണ്ടാണ് മതില്‍ ഉയര്‍ന്നത്.

സ്വാതന്ത്ര്യത്തിലും സമ്പദ് സമൃദ്ധിയിലും ഭിന്നതകളുണ്ടായിരുന്നതാണ് ഇരു ജര്‍മനികളും തമ്മില്‍ ശീതസമരത്തില്‍ കലാശിച്ചത്. പൂര്‍വ്വ ജര്‍മനിയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് 1961 ആഗസ്ത് 13 ന് മതില്‍ നിര്‍മാണം ആരംഭിച്ചത്. 1980 ല്‍ കിഴക്കന്‍ യൂറോപ്പില്‍ കമ്മ്യൂണിസത്തിനുണ്ടായ തകര്‍ച്ച വര്‍ഷങ്ങളെടുത്ത് പണിത മതിലിന്റെ പതനത്തിന് കാരണമായി. തുടര്‍ന്നുണ്ടായ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി 1989 നവംബര്‍ 9 ന് മതില്‍ പൊളിച്ചുനീക്കി.

ഇന്ന് ലോകത്തെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബെര്‍ലിന്‍ മതില്‍.