കോഴിക്കോട്: യന്ത്രത്തകരാറുമൂലം കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ടും അതിലെ തൊഴിലാളികളേയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ബേപ്പൂരില്‍ നിന്നുപോയ ശ്രീദുര്‍ഗ്ഗ ബോട്ടാണ് കേടായതിനതുടര്‍ന്ന് കടലില്‍കുടുങ്ങിയത്.

എട്ടുദിവസം മുന്‍പാണ് ബോട്ട് കേടായതിനെ തുടര്‍ന്ന് ഇവര്‍ കടലില്‍ കുടുങ്ങിയത്. പിന്നീട് ഫിഷറീസില്‍ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസിന്റെ ഗോള്‍ഡണ്‍ ബോട്ട് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചയോടെയാണ് ഇവരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. കരയില്‍നിന്ന് 55 നോട്ടിക്കല്‍ നാഴിക അകലെയാണ് ബോട്ട് കുടുങ്ങിക്കിടന്നിരുന്നത്.