എഡിറ്റര്‍
എഡിറ്റര്‍
ബെന്‍സ് സി എഡിഷന്‍
എഡിറ്റര്‍
Thursday 14th November 2013 3:13pm

merc-dool

കാര്യമായ കാരണമുണ്ടെങ്കിലേ മെഴ്‌സിഡീസ് ബെന്‍സ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കാറുള്ളൂ. സി ക്ലാസിന്റെ പ്രത്യേക പതിപ്പിന്റെ കാര്യത്തിലും ആ പതിവിനു മാറ്റമില്ല.

ആഗോളവിപണിയില്‍ സി ക്ലാസിന്റെ വില്‍പ്പന ഒരു കോടി തികഞ്ഞത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് എഡിഷന്‍ സി എന്നു പേരിട്ടിരിക്കുന്ന പ്രത്യേക പതിപ്പ് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ പുറത്തിറക്കിയത്.

ഈ പതിപ്പ് ആകെ 500 എണ്ണമാണ് വില്‍പ്പനയ്‌ക്കെത്തുക. സാധാരണ സി ക്ലാസിനെക്കാള്‍ അഞ്ച് ലക്ഷം രൂപ അധികം കൊടുക്കണം എഡിഷന്‍ സിയ്ക്ക്. മുംബൈയിലെ എക്‌സ്!ഷോറൂം വില 39.16 ലക്ഷം രൂപ.

എഡിഷന്‍ സിയെ കാഴ്ചയില്‍ വ്യത്യസ്തമാക്കുന്നത് എഎംജി ബോഡി കിറ്റ് , പുതിയ അഞ്ച് സ്‌പോക്ക്  17 ഇഞ്ച്  അലോയ്‌സ് , കറുപ്പിച്ച  ഹെഡ്!ലാംപുകള്‍ എന്നിവയാണ്.

എഎംജി മോഡലുകളില്‍ ഉപയോഗിക്കുന്നതരം സ്‌പോര്‍ട്‌സ് സീറ്റുകള്‍ , നാവിഗേഷന്‍ സംവിധാനം ഉള്‍ക്കൊള്ളിച്ച 11.4 ഇഞ്ച് ഡിപ്ലേയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിനെ സമ്പന്നമാക്കുന്നു. സി 220 സിഡിഐ ഡീസലിലാണ് സ്‌പെഷല്‍ എഡിഷന്‍ ലഭ്യമാക്കിയിരിക്കുന്നത്.

2143 സിസി , നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനു ശേഷി 168 ബിഎച്ച്പി  400 എന്‍എം. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്‌സ്.
ഇടത്തരം ഫാമിലി സെഡാനായ സി ക്ലാസിന്റെ വിജയയാത്രയ്ക്ക് തുടക്കം 1982 ലായിരുന്നു.

മെഴ്‌സിഡീസ് ബെന്‍സ് 190 എന്നായിരുന്നു ആദ്യ പേര്. അക്കാലത്ത് ബെന്‍സ് കാറുകളിലേക്കും വലുപ്പം കുറഞ്ഞ മോഡലായതിനാല്‍ ബേബി ബെന്‍സ് എന്ന ചെല്ലപ്പേരും ഈ മോഡലിനുണ്ടായി.

1993 മേയിലാണ് സി ക്ലാസ് എന്ന പേര് ഉപയോഗിച്ചുതുടങ്ങിയത്. പുത്തന്‍ രൂപകല്‍പ്പനയും സാങ്കേതിക മികവുമായി 2007 ല്‍ പുറത്തിറങ്ങിയ നാലാം തലമുറ സി ക്ലാസാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

ഇപ്പോഴത്തെ സി ക്ലാസിന്റെ അവസാന പ്രത്യേക പതിപ്പായിരിക്കും എഡിഷന്‍ സി. കാരണം പുതിയ സി ക്ലാസ് അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തും.

ജൂലൈ  സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യന്‍ ആഡംബരകാര്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് മെഴ്‌സിഡീസ് ബെന്‍സുണ്ട്.

സെപ്റ്റംബറില്‍ മാത്രം 1011 കാറുകളാണ് മെഴ്‌സിഡീസ് ബെന്‍സ് വില്‍പ്പന നടത്തിയത്. തൊട്ടടുത്ത സ്ഥാനക്കാരായ ഔഡിയുടെ വില്‍പ്പന ഇതേ സ്ഥാനത്ത് 965 എണ്ണമായിരുന്നു.

Autobeatz

Advertisement