എഡിറ്റര്‍
എഡിറ്റര്‍
ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി ടി സ്പീഡ് കൂപ്പെ
എഡിറ്റര്‍
Wednesday 6th February 2013 1:06pm

ബെന്റ്‌ലി ശ്രേണിയിലെ ഏറ്റവും ആഢംഭരകാര്‍ ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി സ്പീഡ് കൂപ്പെ ഇന്ത്യയില്‍. എക്‌സ്‌ക്ലൂസീവ് മോട്ടോഴ്്‌സ പ്രൈവറ്റ് ലിമിറ്റഡാണ് കോണ്ടിനെന്റല്‍ ജി.ടി.എസ്സിനെ  ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.

Ads By Google

മണിക്കൂറില്‍ 329 കി.മി ആണ് ഈ കരുത്തന്റെ വേഗത. ആറു ലീറ്റര്‍ 12 വാല്‍വ് ഇരട്ട ടര്‍ബോ എന്‍ജിനും എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍ വീല്‍ ഡ്രൈവ് സൗകര്യവുമാണ് ഈ കാറിന്റെ മറ്റൊരു പ്രത്യേകത.

അടിസ്ഥാന മോഡലിന് 3.10 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 21 ഇഞ്ച് വീല്‍, താഴ്ത്തി ഘടിപ്പിച്ച സസ്‌പെന്‍ഷന്‍, കറുപ്പ് കലര്‍ന്ന ഗ്രില്ലും മുന്‍ ബമ്പറുമാണ് ഇതിന്റെ മറ്റ് പ്രത്യേകതകള്‍.

കാറിനുള്ളില്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റവുമുണ്ട്. കൂടാതെ മാപ്പിങ്, സാറ്റലൈറ്റ് ലാന്‍ഡ്‌സ്‌കേപ് ഇമേജറി, തത്സമയ ട്രാഫിക് ഡാറ്റ എന്നിവയും ലഭ്യമാണ്.

ഡ്രൈവറുടെ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്ന സ്റ്റീയറിങ് വീല്‍, പാഡില്‍ ഷിഫ്റ്റ് എന്നിവ ഈ കാറിന്റെ മാത്രം പ്രത്യേകതകളാണ്.

Advertisement