ന്യൂദല്‍ഹി: ആദ്യ ഹൈ സൂം ബ്രിഡ്ജ് ടൈപ്പ് ക്യാമറയുമായി ബെന്‍ ക്യൂ എത്തുന്നു. ജി എച്ച് 600, ജി എച്ച് 700 എന്നീ മോഡലുകളാണ് പുതിയതായി വിപണയിലെത്തിയിരിക്കുന്നത്.

21x ഒപ്ടിക്കല്‍ സൂമോടുകൂടിയെത്തുന്ന പുതിയ മോഡലുകളില്‍ 16 മെഗാപിക്‌സല്‍ ഇമേജ് സെന്‍സറാണുള്ളത്. 25 എം.എം വൈഡ് ആങ്കിള്‍ വ്യൂവും ഇതിന്റെ പ്രത്യേകതയാണ്. 3 ഇഞ്ച് എല്‍.സി.ഡി സ്‌ക്രീനാണ് പുതിയ മോഡലുകളിലുള്ളത്.

Ads By Google

ജി എച്ച് 600 ക്യാമറ ഉപയോഗിച്ച് മുപ്പത് ഫ്രെയിമുകളിലായി ഓരോ സെക്കന്റിലും വീഡിയോകള്‍ ചിത്രീകരിക്കാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

കറുപ്പ്, വെള്ള എന്നീ നിറങ്ങളിലാണ് ജി എച്ച് 600 ലഭ്യമാകുക. 10,999 യാണ് ഈ മോഡലിന്റെ വില. കറുപ്പ് നിറത്തില്‍ മാത്രമാണ് ജി എച്ച് 700 ലഭ്യമാകുക. വില 15,999 രൂപ.