എഡിറ്റര്‍
എഡിറ്റര്‍
അവനവനോട് സത്യസന്ധനായിരിക്കാന്‍ സമ്മതിക്കാത്ത സമൂഹമാണ് നമ്മുടേത്; സണ്ണി ലിയോണിനെ കാണാനെത്തിയവര്‍ നല്‍കിയ ഒരു സന്ദേശമുണ്ടെന്നും ബെന്ന്യാമിന്‍
എഡിറ്റര്‍
Tuesday 22nd August 2017 3:31pm

തിരുവനന്തപുരം: മലയാളിയുടെ അധമമായ കാപട്യത്തിനും നാട്യത്തിനും ഏറ്റ അടിയാണ് കൊച്ചിയില്‍ സണ്ണി ലിയോണിനെ കാണാന്‍ എത്തിയ ചെറുപ്പക്കാരുടെ വന്‍നിരയെന്ന് എഴുത്തുകാരന്‍ ബെന്ന്യാമിന്‍.

ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിനിടെ, അത് അമേരിക്ക ആയാലും ആഫ്രിക്ക ആയാലും, തെളിഞ്ഞു കിട്ടുന്ന ഒരു ബോധ്യമുണ്ട്. അത് മലയാളിയുടെ അധമമായ കാപട്യത്തെക്കുറിച്ചും നാട്യങ്ങളെക്കുറിച്ചുമുള്ളതാണെന്നും ബെന്ന്യാമിന്‍ പറയുന്നു.


Dont Miss അവള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം ഞങ്ങള്‍ ആസ്വദിക്കുന്നു; മകള്‍ക്കൊപ്പമുള്ള ജീവിതം സ്വര്‍ഗതുല്യമെന്ന് സണ്ണി ലിയോണ്‍


അവനവനോട് സത്യസന്ധനായിരിക്കാന്‍ സമ്മതിക്കാത്ത ഒരു സമൂഹമാണ് നമ്മുടേത്. കൊച്ചിയില്‍ പോയ ചെറുപ്പക്കാര്‍ ആ വിലക്കിനെ അതിലംഘിക്കാന്‍ ശ്രമിച്ചവരാണ്.

തങ്ങള്‍ സണ്ണി ലിയോണിനെ കാണുന്നവരാണ് എന്ന് വിളിച്ചു പറഞ്ഞവര്‍. ഇനിയെങ്കിലും നമ്മള്‍ ഇത്തരം കപട വിലാപങ്ങള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അന്യന്റെ മേലുള്ള നോട്ടം അവസാനിപ്പിച്ച് ഇനി നമുക്ക് ഇത്തിരി അവനവനിലേക്ക് നോക്കാമെന്നും ബെന്ന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്ന ദിവസം ഞാന്‍ ടാന്‍സാനിയയിലെ ചരിത്ര പ്രസിദ്ധമായ ബാഗാമോയോ എന്ന നഗരം കാണുകയായിരുന്നു. എനിക്കൊപ്പം ഗൈഡായി വന്ന സാംവാലി എന്ന ചെറുപ്പക്കാരനോട് പലതും സംസാരിക്കുന്ന കൂട്ടത്തില്‍ വിവാഹിതനാണോ എന്ന് ഞാന്‍ ചോദിച്ചു. ‘അല്ല’ അവന്‍ പറഞ്ഞു ‘പക്ഷേ ഞാനൊരു പെണ്‍കുട്ടിയ്‌ക്കൊപ്പം ജീവിക്കുന്നു. ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ട്.’ അവനു വേണമെങ്കില്‍ എന്തു കള്ളം വേണമെങ്കിലും എന്നോടു പറയാമായിരുന്നു. വിവാഹിതനാണ് കുട്ടിയുണ്ട് എന്നോ അവിവാഹിതനാണ് എന്നോ ഒക്കെ. എന്നാല്‍ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അവന്റെ സത്യസന്ധമായ ആ തുറന്ന് പറച്ചില്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു.

ഒരു മലയാളി യുവാവ് അതിനു തയ്യാറാവുമോ.? തയ്യാറായാല്‍ അതിനെ നമ്മുടെ സമൂഹം വിചാരണ ചെയ്യുന്നത് എങ്ങനെയാവും..? ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിനിടെ, അത് അമേരിക്ക ആയാലും ആഫ്രിക്ക ആയാലും, തെളിഞ്ഞു കിട്ടുന്ന ഒരു ബോധ്യമുണ്ട്. അത് മലയാളിയുടെ അധമമായ കാപട്യത്തെക്കുറിച്ചും നാട്യങ്ങളെക്കുറിച്ചുമുള്ളതാണ്.

അവനവനോട് സത്യസന്ധനായിരിക്കാന്‍ സമ്മതിക്കാത്ത ഒരു സമൂഹമാണ് നമ്മുടേത്. കൊച്ചിയില്‍ പോയ ചെറുപ്പക്കാര്‍ ആ വിലക്കിനെ അതിലംഘിക്കാന്‍ ശ്രമിച്ചവരാണ്.

തങ്ങള്‍ സണ്ണി ലിയോണിനെ കാണുന്നവരാണ് എന്ന് വിളിച്ചു പറഞ്ഞവര്‍. ഇനിയെങ്കിലും നമ്മള്‍ ഇത്തരം കപട വിലാപങ്ങള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അന്യന്റെ മേലുള്ള നോട്ടം അവസാനിപ്പിച്ച് ഇനി നമുക്ക് ഇത്തിരി അവനവനിലേക്ക് നോക്കാം.

Advertisement