തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദനെതിരെ കോണ്‍ഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. ബെന്നി ബഹനാനാണ് നോട്ടീസ് നല്‍കിയത്. ധനവിനിയോഗ ബില്‍ വോട്ടെടുപ്പിന് ഭരണപക്ഷ അംഗങ്ങള്‍ കള്ളുഷാപ്പില്‍പ്പോയെന്ന പ്രസ്താവനക്കെതിരെയാണ് നോട്ടീസ് നല്‍കിയത്.

ധനവിനിയോഗ ബില്‍ ചര്‍ച്ചക്കിടെ ഭരണപക്ഷത്ത് അംഗങ്ങള്‍ കുറഞ്ഞുവെന്ന ആരോപണം വിശദീകരിക്കുമ്പോഴായിരുന്നു വി.എസ് ഇക്കാര്യം പറഞ്ഞത്. ബില്‍ പാസാക്കുന്ന സമയത്ത് ഭരണപക്ഷത്തെ ചില അംഗങ്ങള്‍ കള്ളുഷാപ്പിലും ചായക്കടയിലുമായിരുന്നുവെന്നാണ് വി.എസ് വ്യക്തമാക്കിയത്.