എഡിറ്റര്‍
എഡിറ്റര്‍
സ്ഥാനാര്‍ത്ഥിത്വത്തെകുറിച്ചുള്ള വിവാദങ്ങള്‍ അടിസ്ഥാനരഹിതം: ബെന്നറ്റ് എബ്രഹാം
എഡിറ്റര്‍
Wednesday 12th March 2014 9:38am

bennet-p.-abraham

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വത്തെകുറിച്ചുണ്ടായ വിവാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡോ. ബെന്നറ്റ് എബ്രഹാം. പെയ്ഡ് സീറ്റെന്ന ആരോപണം ഉന്നയിക്കുന്നവര്‍ സത്യം മനസ്സിലാക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഒരു സമുദായത്തിെന്റയും പ്രതിനിധിയല്ലെന്നും ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നതെന്നും ഡോ. ബെന്നറ്റ് എബ്രഹാം വ്യക്തമാക്കി.

ഒരു സമുദായത്തിന്റെ മാത്രം പ്രതിനിധിയാണെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ എന്നെക്കുറിച്ച് അറിയാത്തവരാണ്. ലോക്‌സഭയിലെത്തിയാല്‍ തീരദേശ മേഖലയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധമ പരിഗണന നല്‍കും. വാക്കിലല്ല പ്രവര്‍ത്തിയിലാണ് കാര്യം-വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ബെന്നറ്റ് എബ്രഹാം പറഞ്ഞു.

തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കണമെന്ന ആവശ്യവുമായി ആദ്യം എത്തിയത് സി.പി.ഐ.എം നേതാക്കളാണെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ വിമര്‍ശനമാണ്ടായി എന്ന് വിശ്വസിക്കുന്നില്ലെന്നും  ബെന്നറ്റ് എബ്രഹാം അറിയിച്ചു.

ഇന്നലെയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചത്. സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Advertisement