എഡിറ്റര്‍
എഡിറ്റര്‍
തരൂരിന്റെയും ബെന്നറ്റിന്റെയും പത്രിക സ്വീകരിച്ചു; ബിന്ദു കൃഷ്ണയുടെ പത്രികയില്‍ കൃത്രിമമെന്ന് ആരോപണം
എഡിറ്റര്‍
Tuesday 25th March 2014 6:12pm

sasi-tharoor3

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നറ്റ് ഏബ്രാഹാമിന്റെയും നാമനിര്‍ദേശ പത്രികകള്‍ വരണാധികാരിയായ കളക്ടര്‍ സ്വീകരിച്ചു.

ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷം നാമനിര്‍ദേശ പത്രികകളെ സൂഷ്മ പരിശോധനക്കു വിധേയമാക്കിയതിനൊടുവിലാണ് സ്വീകരിക്കാന്‍ വരണാധികാരി തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇരുവര്‍ക്കുമെതിരെ ലഭിച്ച പരാതികള്‍ തള്ളിയെന്ന് വരണാധികാരി അറിയിച്ചു.

തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ പേരിലുള്ള 200 കോടിയുടെ സ്വത്തുക്കളുടെ പകുതി ശശി തരൂരിന് അവകാശപ്പെട്ടതാണെന്നും അക്കാര്യം സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതുമായിരുന്നു തരൂരിനെതിരെയുള്ള പരാതി.

കാരക്കോണം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുള്ള കേസുകളിലെ വിവരങ്ങള്‍ മറച്ചുവച്ചു എന്നതായിരുന്നു ബെന്നറ്റിനെതിരേയുള്ള ആരോപണം.

ഇതിനിടെ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ നാമനിര്‍ദ്ദേശപത്രികയില്‍ കൃത്രിമമുണ്ടെന്ന് ആരോപണമുയര്‍ന്നു.

സത്യവാങ്മൂലത്തില്‍ അപാകതയുണ്ടെന്നും തിരിമറി നടത്തിയെന്നും ആരോപിച്ച് എല്‍ഡിഎഫ് വരണാധികാരിക്ക് പരാതി നല്‍കി.

തിങ്കളാഴ്ച്ച നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം മാറ്റി ചൊവ്വാഴ്ച്ച പുതിയ സത്യവാങ്മൂലം ബിന്ദു കൃഷ്ണ നല്‍കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

Advertisement