ഗാസ: ഹമാസുമൊത്ത് ഫലസ്തീന്‍ രൂപീകരിക്കുന്ന ഐക്യസര്‍ക്കാര്‍ സമാധാനത്തിന് ഭീഷണിയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്‌ന്യൂഹു. ഇസ്രയേലുമായുള്ള സമാധാനമാണ് ഫലസ്തീന്‍ ലക്ഷ്യമിടേണ്ടതെന്നും അതിന് ഹമാസ് വിലങ്ങുതടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഖത്തറിന്റെ മധ്യസ്ഥതയില്‍ കഴിഞ്ഞ ദിവസം ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹമാസും ഫത്താഹും തമ്മില്‍ ധാരണയായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു നെതന്യാഹു.

ഇസ്രയേല്‍ ഫലസ്തീന്റെ നശീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ഐക്യസര്‍ക്കാറില്‍ ഹമാസിനെ കക്ഷി ചേര്‍ക്കുന്നത് ഇസ്രയേലിന് ഭീഷണിയാണെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസും സമാധാനവും തമ്മില്‍ ഒരിക്കലും യോജിക്കില്ല. തീവ്രവാദ പ്രസ്ഥാനമായ ഹമാസ് ഇസ്രയേലിന് ഭീഷണിയാണെന്നും നെതന്യൂഹു കൂട്ടിച്ചേര്‍ത്തു.

Subscribe Us:

അതിനിടെ, ഐക്യസര്‍ക്കാര്‍ രൂപീകരണം ഫലസ്തീന്റെ വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ളതാകണമെന്നും ഇസ്രയേലിനു വേണ്ടിയുള്ള തിരിച്ചടിക്കു വേണ്ടിയാകരുതെന്നും ലോകരാഷ്ട്രങ്ങള്‍ ഫലസ്തീനിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അമേരിക്കയും റഷ്യയും യൂറോപ്യന്‍ യൂണിയനും തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇസ്രയേലുമായി സമാധാനന്തരീക്ഷം സൃഷ്ടിക്കാനാകണം ഈ ഐക്യം, അതിന് ഇരുസംഘടനകളും മുന്നോട്ട് വരണമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് വിക്ടോറിയ നുലാന്‍ഡ് പറഞ്ഞു.

ഹമാസും ഫത്താഹും ദേശീയ സമവായത്തിലെത്തിയതോടെയാണ് ഫലസ്തീനില്‍ ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ധാരണയായത്. ഐക്യ സര്‍ക്കാറിനെ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് നയിക്കുക. പാര്‍ലമെന്റ് തിരഞ്ഞെടുപ്പും പ്രസിഡന്റ് തിരഞ്ഞെടുപ്പും നടത്തുകയാണ് ഇടക്കാല സര്‍ക്കാറിന്റെ പ്രധാന ഉത്തരവാദിത്വം. തിരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടക്കുമെന്നാണ് കരുതുന്നത്.

ഹമാസും ഫത്താഹും ധാരണയിലെത്തി; ഐക്യ സര്‍ക്കാറിനെ അബ്ബാസ് നയിക്കും

Malayalam News

Kerala News in English