എഡിറ്റര്‍
എഡിറ്റര്‍
രണ്ടാം അങ്കത്തിലും തകര്‍ന്നടിഞ്ഞ് ഇന്ത്യ; ഒന്നാമിന്നിങ്‌സില്‍ 189 റണ്‍സിന് പുറത്ത്; ലിയോണിന് 8 വിക്കറ്റ്
എഡിറ്റര്‍
Saturday 4th March 2017 4:05pm

 

ബംഗളൂരു: ഓസീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 189 റണ്‍സിന് പുറത്തായി. ആദ്യ മത്സരത്തിലെ ഓസീസ് വിജയശില്‍പ്പികളിലൊരാളായ ലിയോണിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിനു മുമ്പില്‍ ഇന്ത്യന്‍ ബാറ്റിംങ് നിര തകര്‍ന്നടിയുകയായിരുന്നു. ഓസീസിനായി സ്പിന്നര്‍ ലിയോണ്‍ 8വിക്കറ്റുകള്‍ സ്വന്തമാക്കി.


Also read മുഖ്യമന്ത്രിയുടെ തലക്ക് വിലയിട്ട ചന്ദ്രാവതിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു; ചുമത്തിയത് നിസാര വകുപ്പുകള്‍ 


ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്റെ തീരുമാനത്തെ സാധൂകരിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ കെ.എല്‍ രാഹുലിനൊഴികെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. വിരാട് കോഹ്‌ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ലിയോണിന്റെ ബൗളിംഗിനു മുന്നില്‍ പതറുന്ന കാഴ്ചയായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കാണാന്‍ കഴിഞ്ഞത് 90 റണ്‍സുമായി ഒറ്റയ്ക്ക് പൊരുതിയ രാഹുലിന് പിന്തുണ നല്‍കാന്‍ മലയളി താരം കരുണ്‍ നായര്‍ക്കൊഴികെ മറ്റുതാരങ്ങളാരും ഉണ്ടായിരുന്നില്ല.

333 റണ്‍സിന്റെ കൂറ്റന്‍ പരാജയം ഏറ്റു വാങ്ങിയ ആദ്യ സംഘത്തില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നു മത്സരത്തിനിറങ്ങിയത്. ഓപ്പണര്‍ മുരളി വിജയ്, ജയന്ത് യാദവ് എന്നിവരെ പുറത്തിരുത്തി കരുണ്‍ നായര്‍, അഭിനവ് മുകുന്ദ് എന്നിവരെയാണ് ഇന്ത്യ ബാറ്റിംങ് നിരയ്ക്ക് കരുത്തേകാന്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഓപ്പണറായി ഇറങ്ങിയ മുകുന്ദ് റണ്‍സൊന്നുമെടുക്കാതെ കൂടാരം കയറിയതോടെ ഇന്ത്യന്‍ സംഘത്തിന്റെ തകര്‍ച്ചയാരംഭിക്കുകയായിരുന്നു.

രാഹുലിന് പുറമേ നാലു ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് മത്സരത്തില്‍ രണ്ടക്കം തികക്കാന്‍ കഴിഞ്ഞത്. 26 റണ്‍സുമായി രാഹുലിന് പിന്തുണ നല്‍കാന്‍ ശ്രമിച്ച കരുണിനെ ഒക്കീഫിയുടെ പന്തില്‍ കീപ്പര്‍ വെയ്ഡ് സ്റ്റംമ്പ് ചെയ്തതോടെ ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ് പൂര്‍ണ്ണമായും അവസാനിക്കുകയായിരുന്നു. സെഞ്ച്വുറിക്ക് പത്തു റണ്‍സകലെയെത്തിയ രാഹുലിനെ ലിയോണ്‍ തന്നെയാണ് പുറത്താക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ 17 റണ്‍സെടുത്തിട്ടുണ്ട്.

Advertisement