Categories

കാവല്‍ മന്ത്രിസഭാ രൂപീകരണത്തിനായി ബംഗ്ലാദേശ് മന്ത്രിമാര്‍ രാജി വച്ചു

bengla

ധാക്ക: എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യമുള്ള കാവല്‍ മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി ബംഗ്ലാദേശ് മന്ത്രിമാര്‍ രാജി വച്ചു.

ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത ഇടക്കാല സര്‍ക്കാര്‍ എന്ന  ആവശ്യമുന്നയിച്ച് ബി.എന്‍.പി നേതൃത്വത്തില്‍ പ്രതിപക്ഷം തുടങ്ങിയ സമരത്തിന് പുറകെയാണ് മന്ത്രിമാരുടെ കൂട്ടരാജി.

ജനുവരി 25 ന് നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് പാര്‍ട്ടിരഹിത കാവല്‍ മന്ത്രിസഭ തന്നെ നേതൃത്വം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ബി.എന്‍.പി ക്ക് പുറമെ വലതുപക്ഷ സഖ്യകക്ഷികളും ജമാഅത്തെ   ഇസ്ലാമിയും സമരത്തില്‍ പങ്കെടുത്തിരുന്നു.

മന്ത്രിമാര്‍ രാജിക്കത്ത് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയ്ക്ക് കൈമാറിയെന്ന് പ്രസ്സ് സെക്രട്ടറി വെളിപ്പെടുത്തി. രാജിക്കത്തുകള്‍ പ്രസിഡണ്ടിന്റെ വസതിയിലേക്ക് അയക്കുകയാണ് അടുത്ത നടപടി.

എന്നാല്‍ ചിലരെ കാവല്‍ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നതിനായി മുഴുവന്‍ പേരുടെയും രാജിക്കത്തുകള്‍ കൈമാറിയിട്ടില്ലെന്നാണ് വിവരം. സമരം കൂടുതല്‍ അക്രമാസക്തമായതോടെ രണ്ടാം ദിവസമായ ഇന്നലെയും രണ്ട് പേരുടെ ജീവന്‍ പൊലിഞ്ഞു.

Tagged with: