ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കവിതയെഴുതിയെന്ന പേരില്‍ അടുത്തിടെയായിരുന്നു ബംഗാളി എഴുത്തുകാരനായ ശ്രീജതോയ്‌ക്കെതിരെ ഹിന്ദുസമിതി പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മേലുള്ള ഈ കടന്നുകയറ്റം ഭയപ്പെടുത്തുന്നതാണെന്ന് ശ്രീജതോ പറയുന്നു. ഈ നിലയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അത് നമ്മെ കൊണ്ടെത്തിക്കുക വലിയൊരു ദുരന്തത്തിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

മുസ്‌ലീം സ്ത്രീകളുടെ ശവംകുഴിച്ചെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട വ്യക്തി നമ്മുടെ രാജ്യത്താണ് പ്രസംഗിക്കുകയാണ്. അത്തരം പ്രസംഗങ്ങള്‍ ഇവിടെ അനുവദിക്കപ്പെടും. അതിനെ ആരും എതിര്‍ക്കുന്നില്ല.

അത്തരത്തില്‍ നോക്കുകയാണെങ്കില്‍ എന്റെ കവിതയില്‍ ഒരു വിമര്‍ശനവും ഉണ്ടെന്ന് പറയാന്‍ പറ്റില്ലെന്നും ശ്രീജതോ പറയുന്നു.


Dont Miss ഒരു ഹിന്ദുപെണ്‍കുട്ടിക്ക് പകരം 100 മുസ്‌ലീം പെണ്‍കുട്ടികളെ മതംമാറ്റണം; ഇന്ത്യയില്‍ മുസ്‌ലീങ്ങളെ നിരോധിക്കണം; യോഗി ആദിത്യനാഥിന്റെ ചില ക്രൈം റെക്കോഡുകള്‍ 


സംവാദത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും പോലും അവസരമില്ലാത്ത ഇടമായി ഈ ലോകം മാറിക്കൊണ്ടിരിക്കുയാണ്. വിശ്വാസവും മതമൗലികവാദവും തമ്മില്‍ വ്യത്യാസമുണ്ട്. വിശ്വാസികളല്ലാത്തവര്‍ക്ക് യാതൊരു പരിഗണനയും ലഭിക്കാത്ത അവരെ ശത്രുക്കളായി മാത്രം കാണുന്ന ഒരു ലോകമാണ് ഇനി വരാനിരിക്കുന്നത്.

എന്റെ വിശ്വാസം എന്ന് പറയുന്നത് സാഹിത്യത്തിലാണ്. ടാഗോറും ഷേക്‌സ്പിയറും ഒരു നല്ല സാഹിത്യകാരനല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ അനുകൂലിക്കത്തക വിധത്തിലുള്ളതല്ല എന്റെ നിലപാടുകള്‍.

ഞാന്‍ ഒരു മതവിഭാഗങ്ങളെ മാത്രമായി ഒരിക്കലും കുറ്റംപറയുന്നില്ല. എല്ലാ മതങ്ങളിലുമുള്ള മതമൗലികവാദങ്ങളെ കുറിച്ചാണ് എന്റെ കവിതകളില്‍ പറയുന്നത്. എനിക്കെതിരെ ഇപ്പോള്‍ നിലപാടെടുക്കുന്നവര്‍ ഒരു ഒരു കവിത പോലും വായിക്കാത്തവരാണ്.

ഇപ്പോഴത്തെ പൊലീസ് നടപടിയില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു ശ്രീജതോയുടെ മറുപടി. രണ്ട് ലോകമഹായുദ്ധങ്ങള്‍ ഇവിടെ നടന്നു. കലയെ നിശബ്ദമാക്കാന്‍ അപ്പോള്‍ പോലും സാധിച്ചിട്ടില്ല. ഭയപ്പെടുക എന്നതല്ല ഒരു കവിയുടെ ജോലി- അദ്ദേഹം പറഞ്ഞു.