ന്യൂദല്‍ഹി: ക്വാഷിക് മുഖര്‍ജിയുടെ ഏറെ അംഗീകാരങ്ങള്‍ നേടിയ ബംഗാളി ചിത്രം ‘ഗണ്ടു’ വിന്റെ പ്രിവ്യൂ കോപ്പി യൂ ട്യൂബില്‍. സ്വന്തം ജീവിതവും തന്റെ സഹജീവികളുടെ ജീവിതവും നിരാശപ്പെടുത്തിയ പാവപ്പെട്ട റാപ്പര്‍ ഗണ്ടുവിനെക്കുറിച്ചാണ് ചിത്രം പറയുന്നത്.

അമ്മയുടെ പണം ഗണ്ടു മോഷ്ടിക്കുന്നു. അവനൊരു റിക്ഷാക്കാരന്‍ സുഹൃത്തുണ്ട് റിക്ഷാ. എല്ലാം പരസ്പരം പങ്കുവയ്ക്കും. ഇവര്‍ മയക്കുമരുന്നിന് അടിമകളാണ്. അത് എന്താണ് സത്യം എന്താണ് മിഥ്യ എന്ന് തിരിച്ചറിയാനുള്ള അവരുടെ കഴിവിനെ നശിപ്പിച്ചിരിക്കുകയാണ്.

അടിസ്ഥാനപരമായി ഇതൊരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ്. ജീവിതത്തിന്റെ ചില പ്രധാന ചോദ്യങ്ങള്‍ക്ക് ഗണ്ടുവിന്റെ ജീവിതത്തിലൂടെ ഉത്തരം തേടുകയാണ് സംവിധായകന്‍.

MrIceBox എന്ന അക്കൗണ്ടില്‍ നിന്നാണ് ചിത്രം അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്.  ആരാണ് ഇത് ചെയ്തതെന്ന് കൃത്യമായി മനസിലായിട്ടില്ല. എന്നാല്‍ വീഡിയോയിലുള്ള പ്രിവ്യൂ കോപ്പിയെന്ന വാട്ടര്‍മാര്‍ക്ക് സൂചിപ്പിക്കുന്നത് സിനിമ മനപൂര്‍വ്വം യൂട്യൂബില്‍ പ്രസിദ്ധപ്പെടുത്തിയതാണെന്നാണ്.

വിവിധ ചലച്ചിത്രമേളകളില്‍ നിന്നാണ് ചിത്രം ഇതിനകം തന്നെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.