എഡിറ്റര്‍
എഡിറ്റര്‍
യുവ നടി ബിസ്ത സാഹ തൂങ്ങി മരിച്ച നിലയില്‍
എഡിറ്റര്‍
Wednesday 8th February 2017 11:36am

bistha

 

കൊല്‍ക്കത്ത: ബംഗാളി യുവ നടി ബിസ്ത സാഹ(28)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെക്കന്‍ കൊല്‍ക്കത്തയില്‍ താരം ഒറ്റയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹം അഴുകി തുടങ്ങിയിരുന്നു.


Also read ‘ഇതെന്തൊരു പരാജയം’; ഡിജിറ്റല്‍ പണമിടപാടില്‍ മുന്നേറ്റമെന്ന കേന്ദ്രസര്‍ക്കാര്‍ വാദവും തെറ്റ് 


നിരവധി ബംഗാളി സിനിമാ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ബിസ്ത സാഹ. ഇന്നലെ രാത്രി ബിതസ്തയുടെ അമ്മയും അയല്‍വാസികളും വാതിലില്‍ തട്ടിവിളിച്ചെങ്കിലും തുറക്കാത്തതിനാല്‍ സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്.

നിരവധി തവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെത്തുടര്‍ന്നാണ് ബിസ്ത ഒറ്റയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് അമ്മ എത്തിയത്. ബിസ്തയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ‘ പ്രഥമ ദൃഷ്ടിയില്‍ മരണം ആത്മഹത്യ തന്നെയാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണ കാരണം വ്യക്തമാവുകയുള്ളു എന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Dont miss എയര്‍ ഇന്ത്യ ജീവനക്കാര്‍ സൗജന്യമായി കിട്ടുന്ന ഭക്ഷണം പൊതിഞ്ഞ് കൊണ്ടു പോകുന്നെന്ന പരാതിയുമായി ഹോട്ടലുടമകള്‍


മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മരണകാര്യങ്ങള്‍ അന്വേഷിക്കുമെന്നും താരത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലും പോസ്റ്റുകളും പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിഷാദകരമായ ചില പോസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മരണത്തെക്കുറിച്ച് വരെ താരം സംസാരിച്ചതായി കാണുന്നുണ്ടെന്നും മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Advertisement