എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി നേതാവിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു
എഡിറ്റര്‍
Saturday 25th February 2017 10:33am

 

കൊല്‍ക്കത്ത: ബി.ജെ.പി നേതാവും സംഘവും ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ താന്‍താലയിലെ യുവതിക്കാണ് ബി.ജെ.പി നേതാവ് പലാഷ്‌കുമാര്‍ ബിശ്വാസിന്റെയും സംഘത്തിന്റെയും ക്രൂരമര്‍ദ്ദനത്തില്‍ കുട്ടിയെ നഷ്ടമായത്.
പരീക്ഷാസമയത്ത് ഉച്ചത്തില്‍ ഭക്തിഗാനം വച്ചതിനെതിരെ പരാതി നല്‍കിയ യുവതിയുടെ വിദ്യാര്‍ത്ഥിയായ മരുമകനെ പാലേഷ്‌കുമാറും സംഘവും മര്‍ദ്ദിക്കുന്നത് തടയാനെത്തിയ യുവതിയെ സംഘം ക്രൂരമായി മര്‍ദ്ദിത്തിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കേസില്‍ പാലോഷ്‌കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. പാലേഷിനൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. പരിക്കേറ്റ യുവതിയെ ആദ്യം ഗ്രാമത്തിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത് പിന്നീട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ നഷ്ടപ്പെടുകയായിരുന്നു.

Advertisement