west-bengal-election-board,west bengal election കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 78% പോളിംങ്. കൊല്‍ക്കത്തയുള്‍പ്പെടെ മൂന്ന് ജില്ലകളിലെ 75നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് മൂന്നാം ഘട്ടത്തില്‍ നടന്നത്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുള്‍പ്പെടെ 479 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളാണ് മണ്ഡലങ്ങളില്‍ മിക്കതും. ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിസഭയിലുള്ള 12 മന്ത്രിമാരാണ് മത്സരരംഗത്തുള്ളത്.

Subscribe Us:

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.