Categories

ബംഗാള്‍ സ്വദേശിയെ പീഡിപ്പിച്ചു: നാല്‌പേര്‍ പിടിയില്‍

ഇരിട്ടി: പശ്ചിമബംഗാള്‍ സ്വദേശിനിയെ മാനഭംഗപ്പെടുത്തിയ ശേഷം പൂര്‍ണ നഗ്നയാക്കി റോഡില്‍ തള്ളി. സംഭവത്തില്‍ നാല് പേരെ ഇരിട്ടി സി.ഐയും എസ്.പിയുടെ സ്‌പെഷല്‍ സ്വാഡംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഉളിക്കല്‍ പ്ലാത്തോട്ടത്തില്‍ ഹൗസില്‍ പി.സി ബിജു എന്ന ജാനകി ബിജു (37), ഉളിക്കല്‍ വാടക വീട്ടില്‍ താമസിക്കുന്ന മേപ്പാടി സ്വദേശി കണ്ണോത്ത് വാടക വീട്ടില്‍ താമസിക്കുന്ന മേപ്പാടി സ്വദേശി കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് ഷരീഫ് (27), മണിപ്പാറയിലെ നടുത്തുണ്ടി ഹൗസില്‍ എന്‍.ഐ. ജംഷീര്‍ (22), ഉളിക്കല്‍ കൊമ്പാനിക്കല്‍ ഹൗസില്‍ മുഹമ്മദ് സ്വാലിഹ് (22) എന്നിവരാണ് പിടിയിലായത്.

പേരാവൂരില്‍ ജോലി ചെയ്യുന്ന ബംഗാളി യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. കാമുകനെ കാണാനായി യുവതി ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും കഴിഞ്ഞ 19നാണ് ഇരിട്ടിക്കടുത്തുള്ള   പടിയൂരിലെത്തിയത്. കാമുകന്‍ പേരാവൂരിലാണെന്നറിഞ്ഞ് പെണ്‍കുട്ടി ഇരിട്ടിയില്‍ ജോലിചെയ്യുന്ന ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവുമൊന്നിട്ട് അവിടെയെത്തിയെങ്കിലും കാമുകനെ കാണാന്‍ കഴിഞ്ഞില്ല. ഇയാള്‍ വീരാജ് പേട്ടക്കടുത്ത പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപം ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രിസ്മസ് തലേന്ന് ഇവര്‍ അവിടേക്ക് യാത്ര തിരിച്ചു.

അവിടെ നിന്ന് തിരിച്ച് ഇരിട്ടിയിലേക്ക് വരാന്‍ പെരുമ്പാടി ചെക്ക് പോസ്റ്റിനടുത്ത് വാഹനം കാത്തുനില്‍ക്കുമ്പോള്‍ ഒന്നാം പ്രതി ബിജു ലോറി ഇരുവരെയും കയറ്റി. ബിജുവിനൊപ്പം ലോറിയിലുണ്ടായിരുന്ന ലോഡിംഗ് തൊഴിലാളികളാണ് മുഹമ്മദ് ഷരീഫും സ്വാലിഹും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഘത്തിലൊരാള്‍ ജംഷീറിനെ വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് നാലുപേരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ റോഡരികില്‍ തള്ളിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ക്രിസ്മസ് കരോളിന് പോയി തിരിച്ചുവരികയായിരുന്ന നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. മനോനില തെറ്റിയ പെണ്‍കുട്ടിയെ പോലീസ് ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

Malayalam News

Kerala News In English

6 Responses to “ബംഗാള്‍ സ്വദേശിയെ പീഡിപ്പിച്ചു: നാല്‌പേര്‍ പിടിയില്‍”

  1. Babu Kutty

    കേരളം ഭ്രാന്താലയമെന്ന് പറഞ്ഞതെത്ര ശരി

  2. Babu Kutty

    such devils wanted to be hanged

  3. LACHUSHEEBA

    കേരളത്തിലാണ് ഇതു നടന്നു എന്നറിഞ്ഞപ്പോള്‍ കേരളം ഭ്രാന്താലയമെന്ന് പറഞ്ഞതെത്ര ശരി ഇവരെയെല്ലാം വെടിവേച്ചുകൊല്ലനം എല്ലാവര്‍ക്കും ഇത് ഒരു പാടമാകണം

  4. KP ANIL

    ഇവന്റെ ഒക്കെ മറ്റെടം കണ്ടിച്ചു അവിടെ മുളകും ഉപ്പും പുരട്ടി തുണി ഉരിഞ്ഞു റോഡില്‍ കുടി നടത്തണം ജനങ്ങള്‍ കല്ലെറിഞ്ഞു കൊല്ലെട്ടെ ഈ പര നാറികളെ ….

  5. BALAN

    ഇവടെ ഒക്കെ വരി ഉടക്കാന്‍ ജനങ്ങള്‍ തയാറാവണം !!!!!!…………

  6. arjun

    ഇവനെ ഓക്കേ അടിച്ച കൊള്ളണം സൌട്യിലെ നിയമം പോലെ കല്ലേറിനു കൊള്ളണം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.