കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വിഷമദ്യദുരന്തത്തില്‍ 101 മരണം. 24 പര്‍ഗാനാസ് ജില്ലയിലെ ഉസ്തി പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട സംഗ്രാംപ്പൂര്‍ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു.

Subscribe Us:

ഗുരുതരാവസ്ഥയില്‍ അറുപതിലധികം പേര്‍ ആശുപത്രിയില്‍ കഴിയുകയാണ്. മരിച്ചവരില്‍ ഭൂരിഭാഗവും കൂലിപ്പണിക്കാരും, റിക്ഷാക്കാരും, ആക്രിക്ച്ചവടക്കാരുമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ മന്ത്രി സുബ്രഥ മുഖര്‍ജി, ഇടതുമുന്നണി നേതാക്കളായ സുജന്‍ ചക്രബര്‍ത്തി, ശമിക് ലാഹിരി എന്നിവര്‍ സംഭവസ്ഥലത്ത് എത്തി. നിരവധി പേരെ വിദഗ്ധചികിത്സയ്ക്കായി മറ്റ് ആസ്പത്രികളിലേക്ക് മാറ്റി

നിയമസഭയില്‍ ഈ കാര്യം ഉന്നയിച്ചു കൊണ്ടു പ്രതിപക്ഷം മുഖ്യമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി സുബ്രത മുഖര്‍ജിയോടു സ്പീക്കര്‍ ബിമന്‍ ബന്ധോപാധ്യായ സംഭവത്തിന്റെ വിശദവിവരങ്ങള്‍ ശേഖരിച്ചു സഭയില്‍ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Malayalam news
Kerala news in English