Administrator
Administrator
ബംഗാള്‍: അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
Administrator
Saturday 7th May 2011 10:08am

west-bengal-election-board,west bengal electionകൊല്‍ക്കത്ത:പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 38നിയമസഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.

മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ പുരുലിയ, പശ്ചിമ മിഡ്‌നാപൂര്‍, ബാന്‍ങ്കുറ തുടങ്ങിയ പ്രദേശങ്ങളിലെ 26 മണ്ഡലങ്ങളിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും.

9,245 പോളിംങ് സ്‌റ്റേഷനുകളിലായി 74.17ലക്ഷം വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. സംസ്ഥാന ആരോഗ്യമന്ത്രിയും സി.പി.ഐ.എം നിരയിലെ പ്രമുഖനുമായ സൂര്യകാന്ത് മിശ്ര, പശ്ചിമബംഗാള്‍ പി.സി.സി പ്രസിഡന്റ് മനസ് ഭുനിയ തുടങ്ങിയവരാണ് ഈഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. 38 മണ്ഡലങ്ങളിലും ഇടതുസ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. 33 ഇടങ്ങളിലാണു തൃണമൂല്‍ കോണ്‍ഗ്രസിനു സ്ഥാനാര്‍ഥികളുള്ളത്. അഞ്ചു സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കുന്നു. ബി.ജെ.പി എല്ലാ മണ്ഡലങ്ങളിലും ജനവിധി തേടുന്നുണ്ട്.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വോട്ടെടുപ്പ് നിരീക്ഷിക്കുന്നതിനായി മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ദേബാഷിസ് ചക്രവര്‍ത്തിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിനു പുറമേ 20 പൊതു നീരീക്ഷകരെയും, 4 പോലീസ് ഓഫീസരമാരെയും, 1,361 സൂഷ്മ നീരീക്ഷകരേയും ചുമുതലപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍ കുമാര്‍ ഗുപ്ത പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും രണ്ട് ഹെലികോപ്റ്ററുകള്‍ ഇവിടെ വിന്യസിച്ചിട്ടുണ്ട്. 150 പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോ ക്യാമറകളിലൂടെ പോളിംങ് നിരീക്ഷിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായും ഗുപ്ത അറിയിച്ചു.

അവസാന ഘട്ട വോട്ടെടുപ്പ് മെയ് 10ന് നടക്കും.

Advertisement