എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് ബംഗാള്‍; ഗോവയെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്
എഡിറ്റര്‍
Sunday 26th March 2017 9:05pm


ചിത്രം കടപ്പാട്: വിഷ്ണു. വി. നായര്‍ / മനോരമ ഓണ്‍ലൈന്‍


പനാജി: 71-ആമത് സന്തോഷ് ട്രോഫി കിരീടം ബംഗാളിന്. ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഗോവയെ തോല്‍പ്പിച്ചാണ് ബംഗാള്‍ കിരീടം നേടിയത്. ബംഗാള്‍ നേടുന്ന 32-ആം സന്തോഷ് ട്രോഫി കിരീടമാണ് ഇത്.

മുഴുവന്‍ സമയത്തും ഗോള്‍രഹിതമായി നീങ്ങിയ കളിയുടെ അധിക സമയത്തിന്റെ അവസാന മിനുറ്റിലാണ് ബംഗാള്‍ ഏകപക്ഷീയമായ ഗോള്‍ നേടിയത്. മന്‍പ്രീത് സിംഗാണ് (120′) ബംഗാളിനായി വിജയ ഗോള്‍ നേടിയത്. ആറ് വര്‍ഷത്തിന് ശേഷമാണ് ബംഗാള്‍ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുന്നത്.

സ്വന്തം മണ്ണില്‍ കിരീടം ഉയര്‍ത്താം എന്ന പ്രതീക്ഷയോടെയാണ് ഗോവ കളിക്കളത്തില്‍ ഇറങ്ങിയത്. സഡന്‍ ഡെത്ത് എന്ന നൂല്‍പ്പാലം കയറിയാണ് ബംഗാള്‍ ഫൈനലില്‍ എത്തിയത്. ഗ്രൂപ്പ് എ യില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമായാണ് ബംഗാള്‍ ഫൈനലില്‍ എത്തിയത്. കേരളത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗോവ ഫൈനലില്‍ എത്തിയത്.

Advertisement