ഇസ്ലാമ്മാബാദ്:  മുന്‍ പാക്ക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലയ്ക്കുപിന്നില്‍ തെഹരിക്-ഇ-താലിബാനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് അന്വേഷണം നടത്തിയത്.
അന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ 30ന് തീവ്രവാദ വിരൂദ്ധകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ടിടിപി തലവന്‍ ബെയ്തുള്ള മെഹ്‌സദ് ആണ് ഗൂഢാലോചനയ്ക്കു പിന്നിലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2007 ഡിസംബര്‍ 27 നാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. 24 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്‌ഫോടനം നടക്കുന്നതിന് മുന്‍പ് ഒരു യുവാവ് ബേനസീറിനെ  ഉന്നം വെച്ചിരുന്നതായി സിസിവിടി ചാനല്‍ കാണിച്ചിരുന്നു.
അബ്ദുര്‍ റഹ്മാന്‍, സദ്ദാം, ഫെയ്‌സ് മൊഹമ്മദ് എന്നീ തീവ്രവാദികളെ ഭയന്നാണ് അന്വേഷണം ഇത്ര നീണ്ടുപോയതെന്നാണ് ചില ഉറവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരം, ഇവര്‍ ഈയിടെ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
റഫാഖ്, ഹുസൈന്‍, ഷേര്‍ സമാന്‍, ഐറ്റ്‌സാസ് ഷാ, അബ്ദുള്‍ റാഷിദ് എന്നീ ടിടിപി തീവ്രവാദികളെ നേരത്തെത്തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട.
ഖാലിദ് മെഹമ്മൂദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.