ഇസ്ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനും പങ്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രത്യേക തീവ്രവാദവിരുദ്ധ കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് മുഷറഫിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സ്‌ഫോടനം നടന്നസ്ഥലം ഉടന്‍ വൃത്തിയാക്കിയത് മുഷ്‌റഫിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിച്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മുഷറഫിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

നേരത്തെ, കൊലപാതകം അന്വേഷിച്ച യു.എന്‍ ഏജന്‍സി ബേനസീറിന് ആവശ്യമായ സുരക്ഷ നല്‍കിയില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. 2007 ഡിസംബറില്‍ റാവല്‍ പിണ്ഡിയില്‍ വച്ചാണ് ഭൂട്ടോ കൊലചെയ്യപ്പെട്ടത്. മുഷറഫായിരുന്നു ആ സമയത്ത് പാക്ക് പ്രസിഡന്റ്‌