ട്യുണീസ്: ജനരോഷത്തെ തുടര്‍ന്ന് നാടുവിട്ട മുന്‍ ടുണീഷ്യന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബെന്‍ അലി ആത്മകഥ എഴുതുന്നു. രാജ്യാന്തര തലത്തില്‍ തകര്‍ന്നുപോയ പ്രതിഛായ തേച്ചുമിനുക്കി തന്റെ നീണ്ട ഭരണകാലത്തെ ന്യായീകരിക്കുകയാണ് ആത്മകഥയെഴുത്തിന്റെ ഉദ്ദേശ്യം.

ട്യുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തെ അലി ഇതില്‍ വിശദീകരിക്കും. കൂടാതെ അധികാരഭ്രഷ്ടനായ ശേഷവും തന്റെ ആരോഗ്യത്തിനു ഒരു കുഴപ്പവുമില്ലെന്നു സ്ഥാപിച്ചെടുക്കാനും അദ്ദേഹം ആത്മകഥയില്‍ ശ്രമിക്കുമെന്നു ഒരു അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പാശ്ചാത്യ രാജ്യങ്ങള്‍ തന്നെ ഉപകരണമാക്കിയതെങ്ങനെയെന്നും അലി ആത്മകഥയില്‍ പറയുന്നുണ്ട്.

Subscribe Us: