ടുണീസ്: ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ടുണീഷ്യന്‍ പ്രസിഡന്റ് ബെന്‍അലിയ്ക്കു വീണ്ടും 16 വര്‍ഷത്തെ തടവുശിക്ഷ. രാജ്യംവിട്ടശേഷം വിവിധ കേസുകളിലായി ഇത് മൂന്നാം തവണയാണ് ഇദ്ദേഹത്തെ ശിക്ഷാവിധേയനാക്കുന്നത്. അധികാര ദുര്‍വിനിയോഗത്തിലൂടെ തന്റെ മകള്‍ക്കും മരുമകനും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് അലിക്കെതിരായ കേസ്. ഇവര്‍ക്കും തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. അഴിമതി, വഞ്ചന, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രസിഡന്റിനെതിരെ ഉന്നയിക്കപ്പെട്ടതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന രാജ്യം വിട്ട ബെന്‍അലിയും കുടുംബവും സൗദി അറേബ്യയിലാണ് അഭയംപ്രാപിച്ചിരിക്കുന്നത്.

Subscribe Us: