ന്യൂയോര്‍ക്ക് : പ്രശസ്ത ആംഗലേയ സാഹിത്യകാരി ബെല്‍വ പ്ലയ്ന്‍്അന്തരിച്ചു. 95വയസ്സായിരുന്നു.

വനിതാ മാഗസീനുകള്‍ക്ക് ചെറുകഥ എഴുതിയിരുന്ന ബെല്‍വ പ്ലയ്‌നിന്റെ 1978ല്‍ പുറത്തിറങ്ങിയ നോവലാണ് എവര്‍ഗ്രീനിലൂടെയാണ പ്ലയ്ന്‍ ലോകശ്രദ്ധനേടുന്നത്. ടി.വി സീരിയലാക്കിയ ഈ നോവല്‍ കല്ല്യാണത്തിനുമുന്‍പ് മറ്റോരാളുമായി പ്രണയത്തിലായ ജൂതപെണ്‍കുട്ടിയുടെ കഥയാണ പറയുന്നത്. 250 ലക്ഷം കോപ്പി വിറ്റുകഴിഞ്ഞു. അവസാന നോവലായ ക്രോസ് റോഡ് 2008 ലാണ പ്രസിദ്ധീകരിച്ചത്.
1915ലാണ് പ്ലയ്ന്‍ ജനിച്ചത്. മൂന്നാം തലമുറ അമേരിക്കന്‍ ജൂത സാഹിത്യകാരികളില്‍ പ്രമുഖയാണ ‌ബെല്‍വ.ന്യൂയോര്‍ക്കിലെ ന്യൂജേഴ്‌സിഹോമില്‍ ഒക്ടോബര്‍ 12ന് മരിച്ചു എന്നാണ് ബെല്‍വ പ്ലയറിന്റെ മകള്‍ ബാര്‍ബറ പ്ലയ്ന്‍ പറഞ്ഞത്.