Categories

Headlines

ബെല്ലാരിയില്‍ കെട്ടിടം തകര്‍ന്നു :5 മരണം ; 25 പേര്‍ അപകടത്തില്‍പ്പെട്ടു

ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ നിര്‍മാണത്തിലിരുന്ന ആറു നില കെട്ടിടം തകര്‍ന്നു വീണു അഞ്ച് പേര്‍ മരിച്ചു. 25 ഓളം പേര്‍ അപകടത്തില്‍പ്പെട്ടു. തെഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച രാത്രിയാണ് ഗാന്ധിനഗര്‍ സെക്കന്റ് ക്രോസിലാണ് അപകടമുണ്ടായത്. നിര്‍മാണത്തിലിരുന്ന ആറുനില കെട്ടിടം സമീപത്തെ ഹോസ്റ്റലിന് മുകളിലേക്കാണ് തകര്‍ന്ന് വീഴുകയായിരുന്നു.കെട്ടിടത്തിന്റെ മൂന്നു നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ഈ സമയം 40 ഓളം തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നു.

ആന്ധപ്രദേശ് ഗുല്‍ബര്‍ പ്രദേശത്തുള്ളവരാണ് കൂടുതല്‍ തൊഴിലാളികളും. കുടുംബത്തോടൊപ്പം താഴത്തെ നിലയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘം ബെല്ലാരിയില്‍ എത്തിയിട്ടുണ്ട്. പ്രദേശവാസികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആരോഗ്യമന്ത്രി ബി ശ്രീരാമലു, ടൂറിസം മന്ത്രി ജനാര്‍ദ്ദന റെഡ്ഡി തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ’; പാലക്കാട് കളക്ടറെ മാറ്റിയതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം

കോഴിക്കോട്: ജില്ലാ കളക്ടര്‍മാരെ മാറ്റിയതിന് പിന്നാലെ പ്രതിഷേധവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. സ്ഥലം മാറ്റിയവരില്‍ പാലക്കാട് കളക്ടറുമുണ്ടായിരുന്നു. ഇതിനെതിരെയാണ് വി.ടി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.'ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കളക്റ്ററെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി. വെറും ഇരുപത്തിനാല് മണിക്കൂറിന