സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
2018 fifa world cup
ലുകാകു മാജിക്കില്‍ ബെല്‍ജിയം; പാനമയ്‌ക്കെതിരെ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday 18th June 2018 10:33pm

സോച്ചി: ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ പാനമയ്‌ക്കെതിരെ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ജയം.

ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്കുശേഷം രണ്ടാം പകുതിയിലാണ് മൂന്നുഗോളുകളും ബെല്‍ജിയം നേടിയത്. ലുകാകു ഇരട്ട് ഗോളുകള്‍ നേടിയപ്പോള്‍ മെര്‍ട്ടിനെസ് ഒരു ഗോള്‍ നേടി.

49ാം മിനിറ്റില്‍ മെര്‍ട്ടിനെസാണ് ബെല്‍ജിയത്തിന്റെ ആദ്യഗോള്‍ നേടിയത്. ബോക്‌സിനുള്ളില്‍ നിന്ന് കിട്ടിയ അവസരം മുതലെടുത്ത മെര്‍ട്ടിനെസ് സമയം പാഴാക്കാതെ വലയിലാക്കുകയിായിരുന്നു.

അധികം താമസിയാതെ കെവിന്‍ ഡി ബ്രുയ്‌നിന്റെ ക്രോസില്‍ ബോക്‌സിന് തൊട്ടുമുന്‍പില്‍ വെച്ച് ലുകാകുവിന്റെ മനോരമായ ഹെഡര്‍ ബെല്‍ജിയത്തിന് രണ്ടാം ഗോള്‍ നേടിയത്.

 

അധികം താമസിയാതെ ലുകാകു വീണ്ടും പാനമയുടെ ഗോള്‍വല കുലുക്കി. 75ാം മിനിറ്റിലായിരുന്നു ലുകാകുവിന്റെ രണ്ടാഗോള്‍.

ബെല്‍ജിയത്തിന് ലഭിച്ച ഒരുപിടി നല്ല അവസരങ്ങള്‍ പാനമ ഗോള്‍പോസ്റ്റിനുമുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കാണാനായത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ലോകകപ്പിനെത്തുന്ന ബെല്‍ജിയം കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്.

Advertisement