എഡിറ്റര്‍
എഡിറ്റര്‍
ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം കിം ക്ലൈസ്റ്റേഴ്‌സ് വിരമിക്കുന്നു
എഡിറ്റര്‍
Wednesday 23rd May 2012 10:43am

ബ്രസല്‍സ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്‌സ് വിരമിക്കാന്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ യുഎസ് ഓപ്പണിനു ശേഷം വിരമിക്കുമെന്നാണ് ക്ലൈസ്റ്റേഴ്‌സ് അറിയിച്ചത്.

രണ്ടാം തവണയാണു ക്ലൈസ്‌റ്റേഴ്‌സ് ടെന്നീസിനോടു വിട പറയുന്നത്. പരുക്കിനെത്തുടര്‍ന്നു 2007 ലാണു വിരമിച്ചത്. 2009 ല്‍ കളിക്കളത്തിലേക്കു മടങ്ങി വരുകയും മൂന്നു ഗ്രാന്‍സ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. പരുക്കാണ് ഇത്തവണയും കളിക്കളത്തോടു വിട പറയാന്‍ ഈ ബെല്‍ജിയം താരത്തെ നിര്‍ബന്ധിതമാക്കിയത്.

കരിയറിലെ നേട്ടങ്ങളില്‍ താന്‍ സന്തോഷവതിയാണെന്നും ടെന്നീസ് ലോകത്തെ തനിക്ക് അര്‍ഹമായൊരു ഇടമുണ്ടെന്നും  ക്ലൈസ്റ്റേഴ്‌സ് പറഞ്ഞു.
പരിക്ക് തളര്‍ത്തിയ കരിയറിലെ ആദ്യ പാദത്തില്‍ ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. അരഡസന്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെങ്കിലും സ്വന്തമാക്കാനുള്ള പ്രതിഭയും ഫോമും അക്കാലത്ത് ക്ലൈസ്‌റ്റേഴ്‌സിനുണ്ടായിരുന്നു.

ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ യു.എസ്. ഓപ്പണ്‍ മാത്രമേ നേടിയിട്ടുള്ളൂ എന്ന വിമര്‍ശനം പൊളിക്കുന്നതായി 2011ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നേടിയ വിജയം. ചൈനയുടെ നാ ലിയെ തകര്‍ത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയഗാഥ രചിച്ചതോടെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടവും ക്ലൈസ്റ്റേഴ്‌സിന് സ്വന്തമായി.

ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും കിരീട പ്രതീക്ഷ പുലര്‍ത്തിയ ക്ലൈസ്റ്റേഴ്‌സ് സെമിയില്‍ വിക്‌ടോറിയ അസരങ്കയോടു തോറ്റു പുറത്തായിരുന്നു. 2001 ല്‍ പതിനെട്ടാം വയസില്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലെത്തി ക്ലൈസ്റ്റേഴ്‌സ് മികവു തെളിയിച്ചിട്ടുണ്ട്.

Advertisement