ഗെയിംസ് അഴിമതിയില്‍ തന്നെ രാഷ്ട്രീയമായി ബലിയാടാക്കുകയാണെന്ന് ബി ജെ പി നേതാവും വ്യവസായിയുമായ സുധാംശു മിത്തല്‍. കെട്ടിച്ചമച്ച തെളിവുകളുടെയും പറഞ്ഞുകേട്ട ആരോപണങ്ങളുടേയും അടിസ്ഥാനത്തിലാണ് തനിക്കെതിരേ അന്വേഷണം നടക്കുന്നതെന്നും മിത്തല്‍ ആരോപിച്ചു.

Subscribe Us:

‘ ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് എന്നെ രാഷ്ട്രീയമായി ബലിയാടാക്കാനാണ് ശ്രമം നടക്കുന്നത്. ഗെയിംസിന്റെ ഒരുക്കങ്ങള്‍ക്കായി കരാര്‍ ലഭിച്ച ദീപാലി ഡിസൈന്‍ കണ്‍സോഷ്യത്തിന്റെ സ്വതന്ത്ര ഡയറക്ടര്‍ മാത്രമാണ് ഞാന്‍. ഗെയിംസിനായി ആകെ ചിലവായ 77,000 കോടിയില്‍ വെറും 29 ലക്ഷത്തിന്റെ കരാറാണ് തങ്ങളുടെ കമ്പനിയുമായി ഉണ്ടായിരുന്നത്. എന്തടിസ്ഥാനത്തിലാണ് ഞാന്‍ അഴിമതിയിലുള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കുന്നതെന്ന് മനസ്സിലാകുന്നില്ല’

‘ ദീപാലി കണ്‍സോഷ്യത്തില്‍ എനിക്ക് ഒരു ഓഹരി പോലുമില്ല. എന്റെ കുടുംബത്തിലെ ആര്‍ക്കും കമ്പനിയില്‍ ഓഹരിയില്ല. കമ്പനിക്ക് ആദ്യ കരാര്‍ ലഭിച്ചതിനുശേഷമാണ് ഞാന്‍ ഡയറക്ടറായി ചുമതലയേറ്റത്. ഇടിഞ്ഞുപൊളിഞ്ഞുവീണ കെട്ടിടങ്ങളുമായോ മറ്റുപകരണങ്ങളുമായോ കമ്പനിക്ക് ബന്ധമില്ല. സംഘാടകസമിതിയുടെ ഭാഗത്തുനിന്നും യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. തെറ്റിദ്ധാരണകളുടേയും ആരോപണങ്ങളുടേയും പുറത്ത് ഒരാളെ സംശയിക്കുതില്‍ അര്‍ത്ഥമില്ല’