Categories

Headlines

കളേഴ്‌സ് 2017 സംഘടിപ്പിച്ചു

ബഹ്റൈന്‍:ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2017 നോട് അനുബന്ധിച്ച് കളേഴ്‌സ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി കളറിംഗ്, ഡ്രോയിംഗ് മല്‍സരങ്ങളാണു സംഘടിപ്പിച്ചത്. സൗത്ത് പാര്‍ക്ക് ഹാളില്‍ വെച്ച് നടന്ന പരിപാടി സിനിമ സീരിയല്‍ താരം കലാമണ്ഡലം ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

കലാമണ്ഡലം ഗീതാനന്ദനു ഐ.വൈ.സി.സിയുടെ ഉപഹാരം പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്ജ് കൈമാറി ഐ.വൈ.സി.സി പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്ജ് അധ്യക്ഷനായ യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് റഫീക്ക് സ്വാഗതവും ജനറല്‍ സെക്രട്ടറി അനസ് റഹിം നന്ദിയും പറഞ്ഞു. ലാല്‍സണ്‍ പുള്ള്,ഷിഹാബ് കറുകപുത്തൂര്‍, വിനോദ് ആറ്റിങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍