എഡിറ്റര്‍
എഡിറ്റര്‍
ഒരു ഇന്ത്യന്‍ സൈനികന്റെ തലയ്ക്ക് പകരം 100 പാക് സൈനികരുടെ തലയെടുക്കണം; ഇക്കാര്യത്തില്‍ നാം ഇസ്രായേലിനെ മാതൃകയാക്കണം: ബാബാ രാംദേവ്
എഡിറ്റര്‍
Thursday 4th May 2017 5:33pm

 

ന്യൂദല്‍ഹി: ഒരു ഇന്ത്യന്‍ സൈനികന്റെ തലയറുത്താല്‍ അതിന് പകരമായി 100 പാക് സൈനികരുടെ തലയറുക്കണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. ഇന്ത്യന്‍ സൈനികരെ വധിച്ച പാക് നടപടിക്കെതിരെ സൈന്യം ശക്തമായ് തിരിച്ചടിക്കണമെന്നാവശ്യപ്പെട്ടാണ് രാംദേവ് രംഗത്തെത്തിയിരിക്കുന്നത്.


Also read അടിക്കു തിരിച്ചടി നല്‍കാന്‍ ഇന്ത്യ സജ്ജമാണ്; പാക്കിസ്ഥാനു തിരിച്ചടി നല്‍കുമെന്ന് കരസേന മേധാവി 


ഇന്ത്യന്‍ സൈനികര്‍ക്കു നേരെ പാകിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതയ്ക്ക് മുന്നില്‍ മടിച്ചു നില്‍ക്കരുതെന്നു പറഞ്ഞ രാംദേവ് ഇക്കാര്യത്തില്‍ രാജ്യം ഇസ്രായേലിനെയാണ് മാതൃകയാക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്തത്തില്‍ തന്നെ ദേശ സ്‌നേഹമുണ്ടെന്നു പറഞ്ഞ രാംദേവ് അദ്ദേഹം കടമയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ‘നരേന്ദ്ര മോദിയുടെ രക്തത്തില്‍ തന്നെ ദേശസ്നേഹമുണ്ട്. അദ്ദേഹം തന്റെ കടമയില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകില്ല’ അദ്ദേഹം പറഞ്ഞു.

പതഞ്ജലിയുമായ് ബന്ധപ്പെട്ട പത്ര സമ്മേളനത്തിനിടയിലായിരുന്നു രാംദേവ് സൈനിക നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്. പാക് സൈന്യം ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തിലാണ് ബാബാ രാംദേവിന്റെ പ്രതികരണം.

സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയത് എന്തിനാണെന്ന് അവരുടെ ബന്ധുക്കള്‍ കരഞ്ഞുകൊണ്ട് ചോദിക്കുന്നത് താന്‍ കേട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിദേശ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് അല്‍പ്പം വില കൂടുതലാണെങ്കിലും സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisement