എഡിറ്റര്‍
എഡിറ്റര്‍
കാണാതാകും മുമ്പ് മിഷേല്‍ ക്രോണിന്റെ മാതാവുമായി സംസാരിച്ചിരുന്നുവെന്ന് പൊലീസ്; ഇന്നു മുതല്‍ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും
എഡിറ്റര്‍
Wednesday 15th March 2017 8:24am


കൊച്ചി: മിഷേലിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നു. കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സി.എ വിദ്യാര്‍ത്ഥിനി മിഷേലിനെ കാണാതാകും മുമ്പ് അറസ്റ്റിലായ പിറവം വിശ്വസിക്കുന്ന ക്രോണിന്റെ മാതാവുമായി സംസാരിച്ചുവെന്ന് പൊലീസ്.

മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതിനു മുമ്പ് മൂന്നരയോടെയാണ് മാതാവുമായുള്ള സംഭാഷണം നടന്നത്.
ക്രോണിന്റെ മാതാവിന്റെ എസ്.എം.എസ് മിഷേലിന്റെ ഫോണിലേക്ക് വരികയും മിഷേല്‍ തിരികെ വിളിക്കുകയുമായിരുന്നു.

ഈ വിവരത്തെ തുടര്‍ന്ന് ക്രോണിന്റെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ താന്‍ വിളിച്ചിട്ട് മിഷേല്‍ ഫോണെടുക്കുന്നില്ലെന്നും വിളിച്ചു നോക്കാന്‍ ക്രോണിന്‍ ആവശ്യപ്പെട്ടതിനു തുടര്‍ന്നാണ് താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നാണ് ക്രോണിന്റെ മാതാവിന്റെ മൊഴി

എറണാംകുളം മാധവ ഫാര്‍മസി ജംഗ്ഷനാണാണ് മിഷേലിന്റെ അവസാനത്തെ ടവര്‍ ലൊക്കേഷനായി കണ്ടെത്തിയത്.


Also Read: ‘താരങ്ങള്‍ പബ്ലിക് ഫിഗറുകളാണ്,പബ്ലിക് പ്രോപ്പര്‍ട്ടികളല്ല.’; തന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച ആരാധകന് നേരെ പൊട്ടിത്തെറിച്ച് വിദ്യാ ബാലന്‍


അതേസമയം, മിഷേലിന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പിറവം സ്വദേശി ക്രോണിന്‍ വ്യക്തമാക്കിയിരുന്നു. ഏതൊരു റിലേഷന്‍ഷിപ്പുകളിലും ഉണ്ടാകുന്ന സാധാരണ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു തങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നത്. പള്ളിയില്‍ പോകുന്നുവെന്നാണ് മിഷേല്‍ തന്നോട് അവസാനമായി പറഞ്ഞത്. പീന്നീട് തന്നെ വിളിക്കാമെന്നും പറഞ്ഞിരുന്നു. പിന്നീട് വിളിച്ചു നോക്കിയപ്പോള്‍ മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും കഴിഞ്ഞ ദിവസം ക്രോണിന്‍ പറഞ്ഞു.

മിഷേലിന്റെ മരണം ഇന്ന് മുതല്‍ ക്രൈംബ്രാഞ്ച്  അന്വേഷമാരംഭിക്കും. അറസ്റ്റിലായ ക്രോണിന്‍ തങ്ങളുടെ ബന്ധുവല്ലെന്നും മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കാനാവുന്നതല്ലെന്നും മിഷേലിന്റെ പിതാവ് ഷാജി പറഞ്ഞു.

Advertisement