എഡിറ്റര്‍
എഡിറ്റര്‍
തന്നെ ജയിപ്പിച്ചാല്‍ മലപ്പുറം മണ്ഡലത്തിലെങ്ങും ആവശ്യത്തിന് ബീഫ് ലഭ്യമാക്കാമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശ്
എഡിറ്റര്‍
Saturday 1st April 2017 11:07pm

മലപ്പുറം: മലപ്പുറം തെരഞ്ഞെടുപ്പില്‍ ബീഫ് വിഷയം ചര്‍ച്ചയാക്കാനൊരുങ്ങി ബി.ജെ.പി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കുന്ന നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി പക്ഷേ മലപ്പുറത്ത് കളം മാറ്റിയാണ് ചവിട്ടിയിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശ് തന്നെയാണ് ബീഫ് രാഷ്ട്രീയത്തെ മലപ്പുറത്തേക്ക് എത്തിച്ചിരിക്കുന്നത്.


Don’t Miss: ‘ഉത്തര്‍പ്രദേശില്‍ മമ്മി, നോര്‍ത്ത്ഈസ്റ്റില്‍ യമ്മി’; ബീഫ് വിഷയത്തിലെ ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ പരിഹസിച്ച് അസദുദ്ദീന്‍ ഒവൈസി


തന്നെ വിജയിപ്പിക്കുകയാണെങ്കില്‍ മലപ്പുറം മണ്ഡലത്തിലെല്ലായിടത്തും ആവശ്യത്തിന് ബീഫ് ലഭ്യമാക്കാമെന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം. നല്ല ബീഫ് കഴിക്കുന്നതിനോട് ബി.ജെ.പിക്ക് എതിര്‍പ്പില്ല. ബീഫ് നിരോധനമുളള സംസ്ഥാനങ്ങളില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതാണ് നിയമലംഘനമാവുന്നത്. കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിലാണ് ശ്രീപ്രകാശ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പല സംസ്ഥാനങ്ങളിലും ചത്ത കാലികളുടെ മാംസം പോലും ഭക്ഷണമാക്കുന്നുണ്ട്. ബിഫ് നിരോധനത്തെ അനുകൂലിക്കുന്നയാള്‍ എന്ന പേരില്‍ തനിക്കാരും വോട്ടു ചെയ്യാതിരിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യര്‍ഥിച്ചു.

നേരത്തേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഫ് വിഷയത്തില്‍ ബി.ജെ.പി തന്ത്രം മാറ്റി പിടിച്ചിരുന്നു. ബി.ജെ.പിയെ വിജയിപ്പിച്ചാല്‍ ബീഫ് നിരോധിക്കില്ലെന്നും അതുകൊണ്ട് ധൈര്യമായി ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നുമാണ് അവിടെ ബി.ജെ.പി ജനങ്ങളോട് ആവശ്യപ്പെടുന്നത്.

Advertisement