എഡിറ്റര്‍
എഡിറ്റര്‍
ഗോമൂത്രം ഔഷധങ്ങളുടെ കലവറ; ബീഫില്‍ ഔഷധ മൂല്ല്യങ്ങള്‍ തീരെയില്ലെന്നും ഹരിയാനയിലെ സര്‍വകലാശാല
എഡിറ്റര്‍
Monday 22nd May 2017 10:54pm


ഛണ്ഡിഗഢ്: ഗോമൂത്രം ഔഷധങ്ങളുടെ കലവറയെന്ന് ഹരിയാനയിലെ ലാല ലജ്പത്‌റായി വെറ്റിനറി സര്‍വകലാശാല. ഗോമാംസത്തില്‍ യാതൊരു വിധത്തിലുള്ള ഔഷധഗുണങ്ങളുമില്ലെന്നും എന്നാല്‍ ഗോമൂത്രം ഔഷധങ്ങളുടെ കലവറയാണെന്നുമാണ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പറയുന്നത്.


Also read ‘കര്‍ഷകരുടെ കടം തള്ളലൊന്നും നമ്മുടെ കടമയല്ലേ..’; സര്‍ക്കാരിന് കര്‍ഷകരുടെ വായ്പ എഴുതി തള്ളാന്‍ നീക്കമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി 


അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ മുഖ്യപരിശീലകനായ നരേഷ് കാദിയന്റെ അപേക്ഷ പ്രകാരമാണ് സര്‍വ്വകലാശാല ഭക്ഷണത്തിലെ ഔഷധ മൂല്ല്യങ്ങളെക്കുറിച്ച് പഠനം നടത്തിയത്. ലാല ലജ്പത്‌റായി സര്‍വകലാശാലയ്ക്ക് കീഴില്‍ നടന്ന പഠന റിപ്പോര്‍ട്ട് സര്‍വകലാശാല സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

ജനങ്ങളെ അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണദോഷവശങ്ങളെ കുറിച്ച് ശാസ്ത്രീയമായി ബോധവാന്മാരാക്കുകയാണ് പഠനത്തിലൂടെ ലക്ഷ്യമാക്കിയതെന്ന് നരേഷ് പറഞ്ഞു. ഗോമാംസം നിരോധിക്കണമെന്ന് ശക്തമായി വാദിക്കുന്നയാളാണ് നരേഷ് കാദിയന്‍.


Dont miss ‘ഈ വീട്ടമ്മയ്ക്ക് മുന്നില്‍ എവറസ്റ്റിന് മുന്നിലെന്ന പോലെ തലകുനിക്കുന്നു’; അഞ്ച് ദിവസത്തിനിടെ രണ്ട് വട്ടം എവറസ്റ്റിനെ കീഴടക്കിയ വീട്ടമ്മയ്ക്ക് മഞ്ജു വാര്യരുടെ അഭിവാദ്യം 


ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരം നടത്തിയ പഠനവും റിപ്പോര്‍ട്ടും ഗോമാംസം നിരോധനത്തെ സാധൂകരിക്കുന്നതിന് വേണ്ടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement