ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് മദ്രാസ്സ് ഐ.ഐ.ടി ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി. ഇന്നലെ രാത്രിയാണ് ഐ.ഐ.ടിയിലെ പ്രോഗ്രസ്സിവ് സ്റ്റുഡന്റ് യൂണിയന്‍ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തിയത്.


Also read ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് രണ്ടു പേര്‍ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് ജയ് ശ്രീറാം എന്നു പറയാന്‍ ആവശ്യപ്പെട്ട്; വീഡിയോ


മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിന്റെ പരിധിയില്‍ പെടുത്തിയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയത്. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ പുതിയ ഉത്തരവിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല. ഉത്തരവ് പൂര്‍ണ്ണമായും പഠിച്ച ശേഷം മാത്രമേ പ്രതികരിക്കുവെന്നും മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ തയ്യാറല്ലെന്നുമാണ് തമിഴ്നാട് മുഖ്യമന്ത്രി ഏടപ്പാടി പളനിസ്വാമി പറയുന്നത്.


Dont miss ‘ഒന്നിച്ചിരുന്ന് ഉണ്ണാന്‍ പോലും കഴിയാത്തവര്‍ ഏത് ഹിന്ദുവിന്റെ ഐക്യത്തെക്കുറിച്ചാണ് പറയുന്നത്?’; ഐക്യം ഉറപ്പിക്കാന്‍ പ്രതിഷേധ ഭോജനങ്ങള്‍ ഇനിയുമുണ്ടാകണം: എം.ബി രാജേഷ്