beef


പോഷകാഹാര നിര്‍ദേശങ്ങളില്‍ ശുപാര്‍ശ ചെയ്തതിലും കൂടുതല്‍ റെഡ് മീറ്റ് ദിവസവും കഴിച്ചാലും അത് രക്തസമ്മര്‍ദ്ദവും രക്തത്തിലെ കൊളസ്‌ട്രോളും വര്‍ധിപ്പിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കില്ല എന്നുമാത്രമല്ല രോഗികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാനുള്ള നല്ലൊരു ഉറവിടം കൂടിയാണിതെന്നും പുതിയ പഠനം പറയുന്നു.


ബീഫും പന്നിയിറച്ചിയും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം. ഇവ എത്ര കഴിച്ചാലും ആരോഗ്യത്തിന് ഒരു കുഴപ്പവും വരില്ലെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പുര്‍ഡ്യു യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

പോഷകാഹാര നിര്‍ദേശങ്ങളില്‍ ശുപാര്‍ശ ചെയ്തതിലും കൂടുതല്‍ റെഡ് മീറ്റ് ദിവസവും കഴിച്ചാലും അത് രക്തസമ്മര്‍ദ്ദവും രക്തത്തിലെ കൊളസ്‌ട്രോളും വര്‍ധിപ്പിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കില്ല എന്നുമാത്രമല്ല രോഗികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാനുള്ള നല്ലൊരു ഉറവിടം കൂടിയാണിതെന്നും പുതിയ പഠനം പറയുന്നു.


Don’t Miss: ആകര്‍ഷണം തോന്നിയ ഒരേ ഒരു നടനേ ഉള്ളൂ: തമന്ന പറയുന്നു


ബീഫും പന്നിയിറച്ചിയും ഹൃദയത്തിന്റെ  ആരോഗ്യത്തിന് ദോഷകരമാണെന്ന് പറഞ്ഞ് ആരോഗ്യ വിദഗ്ധര്‍ ഇതു കൂടുതല്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിക്കാറുണ്ട്. ഇത് ക്യാന്‍സറിനു കാരണമാകുമെന്നും രക്തസമ്മര്‍ദ്ദം ഉയര്‍ത്തുമെന്നും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ദിവസം 70 ഗ്രാമില്‍ കൂടുതല്‍ ബീഫും പന്നിയിറച്ചിയും കഴിക്കരുതെന്നാണ് യു.കെയിലെയും യു.എസിലെയും പോഷകാഹാര നിര്‍ദേശങ്ങളില്‍ പറയുന്നത്. എന്നാല്‍ ഇതിനു കടകവിരുദ്ധമാണ് പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയുടെ കണ്ടെത്തല്‍.


Also Read: ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുകയാണ് ചെയ്തത്: നോട്ടുനിരോധനത്തെക്കുറിച്ച് ഫോബ്‌സ് മാസികയുടെ എഡിറ്റോറിയല്‍


‘റെഡ് മീറ്റ് പോഷക സംപുഷ്ടമായ ഭക്ഷണമാണെന്ന മാത്രമല്ല പ്രോട്ടീന്റെയും അയേണിന്റെയും നല്ലൊരു ഉറവിടം കൂടിയാണ്’ ന്യൂട്രീഷ്യന്‍ സയന്‍സ് പ്രഫസര്‍ വെയ്ന്‍ കാംബല്‍ പറയുന്നു.

ഇത്തരം മാംസങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നു പറയുന്ന പഠനങ്ങള്‍ നടത്തിയത് ഹൃദ്‌രോഗികളുടെ ആഹാരശീലം പരിശോധിച്ചാണ്. ഇവര്‍ റെഡ് മീറ്റ് നന്നായി കഴിക്കുന്നുണ്ടെന്ന് ഈ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും റെഡ് മീറ്റ് കാരണമുള്ള രോഗങ്ങളല്ല ഇവരുടേത് എന്നാണ് പരിശോധനയില്‍  വ്യക്തമായതെന്നും കാംബല്‍ പറയുന്നു.


Must Read:മോദിയ്ക്ക് കോഴ നല്‍കിയെന്ന രേഖകളുടെ ആധികാരികത ശരിവെച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്