ലണ്ടന്‍: ഇംഗ്ലണ്ട് ഫുട് ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം ലോകത്തിലെ ഏറ്റവും ധനികരായ കായിക താരങ്ങളുടെ പട്ടികയിലേക്ക്. അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ 160 ദശലക്ഷം പൗണ്ട് പ്രതിഫലമായി വാഗ്ദാനം ചെയ്തതോടെയാണ് ബെക്കാം ലോകത്തിലെ ഏറ്റവും ധനികരായ കായിക താരങ്ങളുടെ പട്ടികയില്‍ എത്തിയത്. ബെക്കാമിപ്പോള്‍ സ്വന്തം നാട്ടില്‍ നടക്കാന്‍ പോകുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിനായി ടീമിനെ സജ്ജമാക്കുകയാണ്.

ഗോള്‍ഫ് കളിക്കാരനായ ടൈഗര്‍ വൂഡ്‌സാണ് നൂറ് പേരടങ്ങുന്ന ലോകത്തിലെ ധനികരുടെ പട്ടികയെ നയിക്കുന്നത്. 528 ദശലക്ഷം പൗണ്ടാണ് വൂഡ്‌സിന്റെ സമ്പാദ്യം. വൂഡ്‌സിന് തൊട്ടു പിന്നില്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലെ മാന്ത്രികന്‍ മൈക്കള്‍ ഷൂമാക്കറുമാണുള്ളത്. റഷ്യന്‍ ടെന്നീസ് കളിക്കാരി മരിയ ഷാരപ്പോവയാണ് ഏറ്റവും ധനികയായ വനിത താരം.

പട്ടികയിലെ പത്താമത്തെയാളാണ് ബെക്കാം.

 

 

 

Malayalam News

Kerala News in English