ലണ്ടന്‍: ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച പണക്കാരുടെ പട്ടികയില്‍ ഗ്യാലക്‌സിക്കുവേണ്ടി കളിക്കുന്ന ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം ഒന്നാംസ്ഥാനത്തെത്തി. ഏറ്റവും മൂല്യമുള്ള ടീമായി തിരഞ്ഞെടുത്തത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ്.

പെപ്‌സി, ഇലക്ട്രോണിക് ആര്‍ട്‌സ് എന്നിവയുമായുള്ള കരാറാണ് ബെക്കാമിനെ ഏറ്റവും വലിയ പണക്കാരനാക്കിയത്. 2010ല്‍ ബെക്കാമിന്റെ ആസ്തി 24 മില്യണ്‍ പൗണ്ടാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആസ്തി 23 മില്യണ്‍ പൗണ്ടും അര്‍ജന്റീന താരം മെസ്സിയുടെ ആസ്തി 19 മില്യണ്‍ പൗണ്ടുമാണ്.

തുടര്‍ച്ചയായ ഏഴാം തവണയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തിയത്. 1.12 ബില്യണ്‍ പൗണ്ടാണ് യുണൈറ്റഡിന്റെ മൊത്തം ആസ്തി. റിയല്‍ മാഡ്രിഡിന് 900 മില്യണ്‍ പൗണ്ടും ആര്‍സനലിന് 700 മില്യണ്‍ പൗണ്ടുമാണ് ആസ്തി.