Administrator
Administrator
ചുവന്ന അധരങ്ങള്‍ മനം കവരും
Administrator
Tuesday 3rd May 2011 4:01pm

lipഎന്നെയൊന്ന് ശ്രദ്ധിക്കൂ എന്നാണ് ചുവപ്പ് നിറം എല്ലായ്‌പ്പോഴും വിളിച്ചുപറയുന്നത്. ചുവപ്പ്, റോസാപ്പൂവിന്റെ ചുവപ്പ്, വിപ്ലവവും ത്യാഗവും അലിഞ്ഞുചേര്‍ന്ന ചുവപ്പ,് ഇത് ആളുകളെ എളുപ്പം ആകര്‍ഷിക്കുന്ന നിറം കൂടിയാണ്.

സ്ത്രീകളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാന്‍ ചുവന്ന അധരങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. കടും ചുവപ്പ് നിറത്തിലുള്ള ചുണ്ട് സ്ത്രീയ്ക്ക് ആത്മവിശ്വാസം നല്‍കും. എന്നാല്‍ ചുണ്ടിന് ചുവപ്പ് നിറമില്ലാത്ത സ്ത്രീകള്‍ ഇനി വിഷമിക്കേണ്ട. അതിനല്ലേ ലിപ്സ്റ്റിക്ക്. ചുവന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്ന സ്ത്രീകളോടാണേ്രത പുരുഷന്‍മാര്‍ക്ക് പ്രിയം.

സ്ത്രീ ശരീരത്തിലെ ഏറ്റവും ആകര്‍ഷണീയതയുള്ള ഭാഗങ്ങളിലൊന്നായിട്ടാണ് ചുണ്ടിനെ പുരുഷന്‍മാര്‍ കാണുന്നത്. ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച പെണ്‍കുട്ടിയെ അവര്‍ ഏറെ നേരം നോക്കി നില്‍ക്കും. ഈ നോട്ടം 7.3 സെക്കന്റ് നേരമെങ്കിലും നീണ്ട് നില്‍ക്കും. പിങ്ക് നിറമുള്ള ലിപ്സ്റ്റിക്കാണെങ്കില്‍ 6.7 സെക്കന്റ് ആണ് നോട്ടത്തിന്റെ ദൈര്‍ഘ്യം.

മേക്കപ്പ് ഇല്ലാതെ കാണുന്നവരെ 2 സെക്കന്റില്‍ കൂടുതല്‍ പുരുഷന്‍മാര്‍ നോക്കില്ല എന്നും പഠനം പറയുന്നു. സ്ത്രീകളുടെ ചിത്രം നല്‍കിയശേഷം പുരുഷന്‍മാരുടെ പ്രതികരണം അറിയുകയാണ് പഠനം നടത്തിയവര്‍ ചെയ്തത്. പഠനത്തില്‍ പങ്കാളികളായ ഭൂരിഭാഗം പുരുഷന്‍മാരും ചുവപ്പ് വസ്ത്രമണിഞ്ഞതും ചുവന്ന പശ്ചാത്തലത്തില്‍ നില്‍ക്കുന്നതുമായി സ്ത്രീകളുടെ ചിത്രങ്ങളാണേ്രത മനോഹരമെന്ന ഗണത്തില്‍പ്പെടുന്നത്.

ചുവന്ന ചുണ്ടുകളോട് താല്‍പര്യം കാണിക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നാണ് മനശാസ്ത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Advertisement