ഏറ്റവും വൃത്തിയായി വസ്ത്രം ധരിക്കുന്നവരുടെ പട്ടികയുമായി പീപ്പിള്‍ മാഗസിന്‍ എത്തിയപ്പോള്‍ ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണിനെ പിന്തള്ളി ഓസ്‌കാര്‍ ജേതാവ് ഗ്വിന്നത് പാല്‍ത്രോം ഒന്നാമതെത്തി. മുപ്പത് വയസ്സുകാരി കെയ്റ്റ് മിഡില്‍ടണാണ് രണ്ടാം സ്ഥാനത്താണുള്ളത്.

Ads By Google

ഹോളിവുഡ് നടി എമ്മ സ്‌റ്റോണ്‍, ജസീക്ക ആല്‍ബ, ഓസ്‌ട്രേലിയന്‍ മോഡല്‍ മിറാന്റ കെര്‍ എന്നിവരും പട്ടികയില്‍ ഇടം നേടി.

പുരുഷന്മാരില്‍ ഹോളിവുഡ് താരങ്ങളായ ആന്‍ഡ്രൂ ഗാര്‍ഫില്‍, ബ്രാഡ് പിറ്റ്, കോളിന്‍ ഫിര്‍ത് എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.