Categories

ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ: തുടക്കവ്യാപാരത്തില്‍ നേട്ടത്തോടെ തുടങ്ങിയെങ്കിലും ഓഹരിവിപണി നഷ്ടത്തിലേക്ക് നീങ്ങുന്നു. സെന്‍സെക്‌സ് 20793.60ലും ദേശീയ സൂചിക നിഫ്റ്റി 6254.45ലുമാണ് വ്യാപാരം തുടരുന്നത്.

സെന്‍സെക്‌സില്‍ 60 പോയിന്റും നിഫ്റ്റിയില്‍ 19 പോയിന്റുമാണ് നഷ്ടം രേഖപ്പെടുത്തിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 20762.81വരെ ഉയര്‍ന്നിരുന്നു. ഐ ഡി എഫ് സി , ഒ എന്‍ ജി സി, എസ് ബി ഐ, റിലയന്‍സ് പവര്‍ എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.