എഡിറ്റര്‍
എഡിറ്റര്‍
ദുബായ് ടൂറിസം ഒരുക്കിയ ഷാരൂഖ് ഖാന്റെ ‘ബി മൈ ഗസ്റ്റ്’ വീഡിയോക്ക് അന്താരാഷ്ട്ര പുരസ്‌കാരം
എഡിറ്റര്‍
Friday 5th May 2017 11:53pm


ദുബായ്: കിംങ് ഖാന്‍ ഷാരൂഖ് അഭിനയിച്ച ദുബായ് ടൂറിസം വകുപ്പിന്റെ ‘ബി മൈ ഗസ്റ്റ്’ എന്ന പ്രൊമോഷണല്‍ വീഡിയോക്ക് അന്താരാഷ്ട്ര പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രി അവാര്‍ഡ്. അന്താരാഷ്ട്ര ടൂറിസം ഫിലിം ഫെസ്റ്റിവലിലെ പ്രധാന അവാര്‍ഡായ ‘ഗ്രാന്‍ഡ് പ്രി’ പുരസ്‌കാരമാണ് ബി മൈ ഗസ്റ്റിനെ തേടിയെത്തിയത്.


Also read ‘കേരള കോണ്‍ഗ്രസ്(എം) പിളര്‍പ്പിലേക്കോ?’; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായെന്ന് റിപ്പോര്‍ട്ടുകള്‍ 


ലാത്വിയയില്‍ നടന്ന പത്താമത് അന്താരാഷ്ട്രടൂറിസം ഫിലിം ഫെസ്‌ററിലാണ് ചിത്രത്തിന് പുരസ്‌കാരം പ്രഖ്യാപിച്ചത്. ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന വിഭാഗത്തില്‍ ഒന്നാംസ്ഥാനവും ചിത്രത്തിന് ലഭിച്ചു.

നേരത്തെ ഐ.ടി.ബി. ബെര്‍ലിന്റെ ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡില്‍ സിറ്റി എന്ന വിഭാഗത്തില്‍ ഡയമണ്ട് അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു.


Dont miss ‘നാവടക്കി പാക്കിസ്ഥാനെ പാഠം പഠിപ്പിക്കൂ’; കേന്ദ്രസര്‍ക്കാരിനോട് ശിവസേന


കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ പ്രൊമോഷണല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിമാറിയിരുന്നു. നാലരക്കോടി പേരാണ് ഇതിനകം വീഡിയോ കണ്ടത്. യൂട്യൂബില്‍ റിലീസ് ചെയ്ത് 48 മണിക്കൂറിനകം ട്രെന്‍ഡിങ് ലിസ്റ്റില്‍ മൂന്നാംസ്ഥാനവും ചിത്രം നേടിയിരുന്നു.

ദുബായ് നഗരത്തിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന വീഡിയോയാണ് ‘ബി മൈ ഗസ്റ്റ്’. ഷാരുഖ്ഖ് സ്വന്തം വീടുപോലെ കരുതുന്ന ഇടമെന്നാണ് ദുബായിയെ ചിത്രത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

വീഡിയോ കാണം

Advertisement