എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി: മുന്നണി ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ബി.ഡി.ജെ.എസ്
എഡിറ്റര്‍
Friday 10th February 2017 8:35am

BDJS

 

കോട്ടയം: മുന്നണി രൂപികരണ വേളയില്‍ ലഭിച്ച വാഗ്ദാനങ്ങള്‍ ലഭിക്കാത്തതിനാല്‍ ബി.ഡി.ജെ.എസ്  ബി.ജെ.പി ബന്ധം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്നണി പരിപാടികളില്‍ ഇനി സഹകരിക്കേണ്ടെന്ന നിലപാടിലാണ് തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായ ബി.ഡി.ജെ.എസ്.


Also read തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസം 


വെള്ളാപ്പള്ളി നടേശന്‍ മുന്‍കൈയ്യ് എടുത്ത് രൂപികരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ബി.ഡി.ജെ.എസിന് മുന്നണി രൂപീകരണ വേളയില്‍ ബി.ജെ.പിയില്‍ നിന്നു ലഭിച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലന്ന പരാതിയിലാണ് ബന്ധം അവസാനിപ്പിക്കുന്നത്. കേന്ദ്ര നേതൃത്വത്തില്‍ നിന്നും അവഗണന നേരിടുന്നതായാണ് പാര്‍ട്ടി ആരോപിക്കുന്നത്. പൊതു തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മാത്രം ശേഷിക്കെ മുന്നണി ബന്ധം അവസാനിപ്പിച്ച് മറ്റു മുന്നണികളുമായി സഖ്യത്തില്‍ ഏര്‍പ്പെടാനൊരങ്ങുകയാണ് എസ്.എന്‍.ഡി.പി യോഗം നേതാക്കള്‍ നയിക്കുന്ന ബി.ഡി.ജെ.എസ്.

ബി.ഡി.ജെ.എസ് രൂപീകരിക്കുന്നതിന് മുമ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായും വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയിരുന്നു. മകനും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ അംഗത്വവും, കേന്ദ്ര മന്ത്രി പദവും ബി.ജെ.പിയില്‍ നിന്ന് വാഗ്ദാനം ലഭിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ബോഡുകളില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സ്ഥാനങ്ങളും ബി.ജെ.പിയുടെ വാഗ്ദാനത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ മുന്നണി രൂപീകരണവും രണ്ട് തെരഞ്ഞെടുപ്പുകളും കഴിഞ്ഞിട്ടും വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിരുന്നില്ല. ഇതാണ് ബി.ഡി.ജെ.എസിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിച്ച ബി.ജെ.പിയ്ക്ക് കേരളത്തില്‍ വോട്ടിംങ് ശതമാനം കൂടാന്‍ ബന്ധം കാരണമായിരുന്നു. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനം ലഭിച്ചതല്ലാതെ ബി.ഡി.ജെ.എസിന് മറ്റു പരിഗണനകളൊന്നും ലഭിച്ചില്ല.

Advertisement